Showing posts with label നഫീസത്തുൽ മിസിരിയ. Show all posts
Showing posts with label നഫീസത്തുൽ മിസിരിയ. Show all posts

Monday, September 5, 2022

ചില്ലറ ( കവിത ) നഫീസത്തുൽ മിസിരിയ, പ്ളസ് വൺ, GGHSS മടപ്പള്ളി, കോഴിക്കോട്

  PALAMA : 5


ചില്ലറ

 


ശോഷിച്ച മുഖങ്ങളുടെ

ചിരി കാണാന്‍

എനിക്കിഷ്ടമാണ് !

അവരുടെ മുന്നിലെ

വലിയ പ്ലേറ്റിലേക്ക്

ഞാന്‍ ചാടിയിറങ്ങും.

 

അപ്പോള്‍

അവരുടെ വയറ്റില്‍

കുളിര്‍മഴ പെയ്യുന്നതിന്റെ

ശബ്ദമെനിക്കു കേള്‍ക്കാം...

 

നഫീസത്തുൽ മിസിരിയ

പ്ളസ് വൺ, GGHSS മടപ്പള്ളി, കോഴിക്കോട്


💚💚💚💚💚💚

വടകര മടപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഇക്കൊല്ലം പത്തു കഴിഞ്ഞ് പ്ളസ് വൺ ക്ളാസിലേക്ക്  എത്തിയ നഫീസത്തുൽ മിസിരിയയുടെ എഴുത്തിന് അവളുടെ പ്രായത്തെക്കവിഞ്ഞ മുതിർച്ചയുണ്ട്.

കടുത്ത കയ്പുള്ള യാഥാർത്ഥ്യങ്ങളിൽ കഴിയുമ്പോഴും ശുഭപ്രതീക്ഷയുടെ പുഞ്ചിരി ഉതിർക്കുന്ന നിരവധി രചനകൾ മിസിരിയയുടേതായിട്ടുണ്ട്. അവളുടെ ഒരു കവിത അവസാനിക്കുന്നതിങ്ങനെയാണ്.

" അവളുടെ കണ്ണുനീർത്തുള്ളികളും

മേഘം അപഹരിച്ചെടുത്തു;

താഴത്തെ കുരുന്നുകളിൽ

പുഞ്ചിരിയുതിർക്കാൻ!"

പി എം നാരായണൻ

💦💦💦💦💦💦💦


Ads