+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label mutual fund. Show all posts
Showing posts with label mutual fund. Show all posts

Friday, December 20, 2024

ആറ്റിലേക്കച്യുതാ...ചാടല്ലേ ...ചാടല്ലേ ..... | First Lesson: സാമ്പത്തിക പാഠം – 14

 First Lessonസാമ്പത്തിക പാഠം – 14


Mutual Fund മറ്റ് അസറ്റ് ക്ലാസുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. വിശാലമായ ശ്രേണിയാണ് അതിനുള്ളത്. പ്രധാനമായും Equity , Debt എന്നീ തരംതിരിവുകൾ . അവ ഓരോന്നിനും അനേകം വിഭാഗങ്ങൾ . എല്ലാം ചേർന്ന് ആയിരക്കണക്കിന് ഫണ്ടുകൾ. ഒരു മനുഷ്യന്റെ എല്ലാ സാമ്പത്തിക ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്നവ അവിടെയുണ്ട്.

 

അതിനാൽ മറ്റ് ഫൈനാൻഷ്യൽ ഇൻസ്ട്രമെന്റുപോലെ ഇത് കൈകാര്യം ചെയ്യാൻ കഴിയില്ല. അതിനു തുനിഞ്ഞാൽ വെളുക്കാൻ തേച്ചത് ......! അതാകും ഫലം. Fixed Deposit ഒരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റാണ്. Chitty മറ്റൊരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റാണ്. ഇവയൊക്കെ മനസിലാക്കാൻ വളരെ എളുപ്പം. ഒറ്റ ഒരു ലക്ഷ്യമേ അവയ്ക്കുള്ളൂ. എന്നാൽ MUTUAL FUND അങ്ങനെയല്ല!

 

ഒരു വലിയ സിലബസും കോഴ്‌സും , ഒക്കെ വച്ച് പരീക്ഷ നടത്തുക - അത് പാസായി ലൈസൻസ് എടുക്കുന്നവരെക്കൊണ്ട് മാത്രം Mutual fund വില്പന നടത്തുക ( മൂന്ന് വർഷം കൂടുമ്പോൾ വീണ്ടും പരീക്ഷ എഴുതണം , ലൈസൻസ് പുതുക്കണം ) - അതിന്റെ പിന്നിലെ ലക്‌ഷ്യം ഇതാണ്. ചുമ്മാ ആർക്കും കയറി ചെയ്യാവുന്ന പണിയല്ല , അങ്ങനെ ചെയ്യാനും പാടില്ല എന്നതുകൊണ്ടുകൂടിയാണ്.

 

Mutual Fund Distributor വിശദമായ അസ്സസ്മെന്റ് നടത്തിയിട്ടുവേണം ഫണ്ടുകൾ ക്ലയിന്റിന് ശുപാർശ ചെയ്യാൻ. പ്രായം , ഗോൾ , റിസ്ക് എടുക്കാനുള്ള ശേഷി , മാറ്റിവയ്ക്കാൻ പറ്റുന്ന തുക - ഇവയൊക്കെ പരിഗണിക്കേണ്ടതുണ്ട്. ആദ്യമായി , ഓരോ വ്യക്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസുകൾ , എമർജൻസി ഫണ്ടിന്റെ ആവശ്യകത , ബഡ്ജറ്റിന്റെ ആവശ്യകത , പെൻഷൻ ഫണ്ടിന്റെ ആവശ്യകത - ഇവയൊക്കെ ഉൾക്കൊള്ളുന്ന അവെർനസ് നൽകണം. ഓരോ നിക്ഷേപത്തിനും ഓരോ ഗോൾ ഉണ്ടായിരിക്കണം എന്ന് ബോധ്യപ്പെടുത്തണം.

 

അഡ്വൈസറുടെ പ്രാധാന്യം.

Mutual Fund നെക്കുറിച്ച് ധാരാളം പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. YouTube ലും ധാരാളമായി വീഡിയോകൾ വരുന്നുണ്ട്. കണ്ടതും കേട്ടതും വായിച്ചതും വച്ച് Mutual ഫണ്ടിൽ നിക്ഷേപം നടത്താൻ ധാരാളം പേർ മുന്നോട്ടുവരുന്നുണ്ട്. സ്വയം നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. അത് എത്രമാത്രം സുരക്ഷിതമാണ്? എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവർ ഫണ്ട് സെലക്ട് ചെയ്തിട്ടുണ്ടാവുക? കഴിഞ്ഞ ഏതാനും വർഷം മികച്ച റിട്ടേൺ നല്കിയവയിൽ ആവും , ഒരു പക്ഷെ. ഗോൾ ഒന്നും സെറ്റ് ചെയ്തിട്ടുണ്ടാവില്ല.

 

Mutual ഫണ്ട് ദീർഘകാലം നിക്ഷേപം ആവശ്യപ്പെടുന്ന ഒന്നാണ്. കോമ്പൗണ്ടിംഗിന്റെ മാജിക്ക് ഒക്കെ ലഭ്യമാകണമെങ്കിൽ അത് പ്രധാനമാണ്. അതിന് ക്ഷമ ആവശ്യമാണ്. മാർക്കറ്റിന്റെ കയറ്റിറക്കങ്ങളിൽ സമചിത്തതയോടെ നിലകൊള്ളേണ്ടത് പരമപ്രധാനമാണ്. നിക്ഷേപിച്ച ഫണ്ട് മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മറ്റൊന്നിലേക്ക് യഥാസമയം മാറേണ്ടതും പ്രധാനമാണ്. ഇതൊക്കെ സ്വയം ചെയ്യാനുള്ള അറിവും , കഴിവും , സമയവും ഉള്ളവർ മാത്രമേ സ്വയം നിക്ഷേപിക്കാൻ തയ്യാറാകാവൂ. അതിന് കഴിയാത്തവരൊക്കെ , ക്വാളിഫൈഡ് ആയ അഡ്വൈസറുടെ സഹായം തേടുക തന്നെ വേണം. അവർക്ക് പ്രതിഫലമൊന്നും നൽകേണ്ടതുമില്ല!

 

ഇപ്പോൾ കാണുന്നത്

ഇതുമായി ബന്ധപ്പെട്ട ഒട്ടേറെപ്പേരോട് സംസാരിക്കാൻ അവസരം കിട്ടി. അവരിൽ ചിലരൊക്കെ Mutual ഫണ്ട് നിക്ഷേപം നടത്തുന്നുണ്ട്. ശരിയായ advice ഒന്നും ഒരിടത്തുനിന്നും എടുത്തിട്ടില്ല! ഉടൻ പണം ഇരട്ടിക്കുമെന്നാണ് ചിലർ കരുതുന്നത്. ചിലർ പറഞ്ഞു , മകൻ - മകൾ നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. അവർക്ക് എല്ലാം അറിയാം!! അവർ അതിനെക്കുറിച്ചു പഠിച്ചിട്ടുണ്ടോ ? അതില്ല. അവർക്കറിയാം! അവർ എന്തു ചെയ്യുന്നു? ഡിഗ്രിക്കും മറ്റും പഠിക്കുന്നു.....ഇത്തരക്കാർ കുറിപ്പിന്റെ തലക്കെട്ട് വീണ്ടും വീണ്ടും വായിക്കാൻ താത്പര്യപ്പെടുന്നു.

 

Angle One , Groww….etc….

Angle One , Groww തുടങ്ങിയ ഡിസ്‌കൗണ്ട് ബ്രോക്കേഴ്‌സ് വഴി Mutual Fund നിക്ഷേപം നടത്തുന്നവരെയും കാണാൻ കഴിഞ്ഞു. നല്ല പ്ലാറ്റുഫോമുകളാണ്. പക്ഷെ , അവയുടെ പ്രധാന ബിസിനസ് ഷെയർ ട്രേഡിംഗ് ആണ്. ഷെയർ ട്രേഡിംഗും Mutual Fund ഉം ചെയ്യുന്നുവെങ്കിൽ ആവാം. Mutual ഫണ്ടിൽ നിക്ഷേപിക്കുന്നതിന് Demat A/c ആവശ്യമില്ല. മേൽപ്പറഞ്ഞ പ്ലാറ്റുഫോമുകളിൽ Demat നിർബന്ധമാണ്. ആദ്യവർഷം കഴിയുമ്പോൾ വാർഷിക സർവീസ് ചാര്ജും നൽകേണ്ടി വരും.

 

അത്തരം ഇടങ്ങളിൽ നിന്ന് നിക്ഷേപ സംബന്ധമായി യാതൊരു ഉപദേശവും ലഭിക്കില്ല. സ്വന്തമായി ചെയ്യണം, അതേക്കുറിച്ച് അറിയുമെങ്കിൽ. അവയിൽ കാണിക്കുന്ന , കഴിഞ്ഞ ഒരു വർഷമോ രണ്ടു വർഷമോ കൂടുതൽ റിട്ടേൺ തന്ന ഫണ്ടിൽ നിക്ഷേപിക്കുക - എന്ന രീതിയാണ് കണ്ടുവരുന്നത്. അതൊക്കെ തെറ്റായ രീതികളാണ്.നിക്ഷേപിക്കും മുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കണമെല്ലോ.

 

ഇന്നിട്ടാൽ അടുത്ത ആഴ്‌ച ഇരട്ടിക്കുമോ ?

ഉയർന്നു കേൾക്കുന്ന മറ്റൊരു ചോദ്യമാണിത്. അത്ര വേഗത്തിൽ പണം ഇരട്ടിപ്പിക്കുന്ന മാജിക്ക് ഒരു ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റിലും ഇല്ല എന്ന സത്യമാണ് ആദ്യം മനസിലാക്കേണ്ടത്. ലീഗലായി അത് സാധ്യവുമല്ല. ഷെയർ ട്രേഡിംഗിലൊക്കെ വലിയ ലാഭം നേടുന്നവരുണ്ടാവാം. അത് സാധാരണ നിക്ഷേപകർക്ക് സാധ്യമല്ല തന്നെ. Mutual ഫണ്ടിൽ നിന്ന് പെട്ടെന്നു വലിയ റിട്ടേൺ പ്രതീക്ഷിക്കേണ്ടതില്ല. Long Term വലിയ സമ്പത്ത് നേടിത്തരികതന്നെ ചെയ്യും.അതാണ് കഴിഞ്ഞകാല ചരിത്രം.

 

ശരിയായ മാർഗനിദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടു പോയാലേ മികച്ച റിട്ടേൺ ലഭിക്കു. ഗോൾ സെറ്റു ചെയ്തിട്ടാണ് നിക്ഷേപം നടത്തേണ്ടത്. വളയമില്ലാതെ ചാടി , ആപത്തിൽ ആപത്തിൽ പെടാതിരിക്കാൻ അഡ്വൈസറുടെ സഹായം തേടുക.

(തുടരും )

 UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------

 

 

 

 

 

 

 

 

 

 

 

Sunday, December 15, 2024

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 3 | First Lesson: സാമ്പത്തിക പാഠം – 13

 First Lessonസാമ്പത്തിക പാഠം – 13


എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 3

 📍ULIP - Insurance + Investment

 മറ്റൊരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ULIP ( Unit Linked Insurance Plan ) Life Insurance + Investment കോമ്പിനേഷനാണ് യുലിപ്. ഇൻഷ്വറൻസ് കവറേജ് കിട്ടും , ഒപ്പം ഇൻവെസ്റ്റ്മെന്റ് ആനുകൂല്യങ്ങളും കിട്ടും. Mutual Fund ജനപ്രിയമാകുംമുമ്പ് ULIP ന് വലിയ ജനപ്രീതി ഉണ്ടായിരുന്നു. ചിലർക്കൊക്കെ നിക്ഷേപിച്ച പണം വളരെ കുറയുകയും ഉണ്ടായിട്ടുണ്ട്. ഇന്നും യുലിപിന് പ്രചാരം ഉണ്ട്.ആവശ്യക്കാരും ഉണ്ട്. ധാരാളം കമ്പനികൾ ഇത്തരം പ്രൊഡക്ടുകൾ വിൽക്കുന്നുണ്ട്.

 

ULIP ഷെയർ Market ലിങ്കിട് ആയ പ്രൊഡക്ടാണ്. ഓഹരി വിപണിയിലാണ് ഇത്തരം കമ്പനികൾ നിക്ഷേപം നടത്തുന്നത്. 15% വും അതിന് മുകളിലും അവർ റിട്ടേൺ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരം പ്രൊഡക്ടുകളെ കുറച്ചുകൂടി അടുത്തുനിന്ന് മനസിലാക്കാൻ ശ്രമിക്കാം.

 

Life Insurance എത്ര വേണ്ടിവരും എന്നത് കഴിഞ്ഞ കുറിപ്പിൽ ( പാർട്ട് -2 ) സൂചിപ്പിച്ചിരുന്നു. 60 വയസുവരെ വരുമാനം കണക്കുകൂട്ടി തുകയ്ക്കുള്ള ലൈഫ് ഇൻഷ്വറൻസ് ആൺ ശരിക്കും വേണ്ടത്. അത് ഇത്തരം പ്രൊഡക്ടുകളിൽ ലഭിക്കില്ല. ഇനി റിട്ടേൺ ആണെങ്കിലോ , MUtual Fund നൽകുന്നതിലും വളരെ കുറവാണ്!

 

ULIP പ്രൊഡക്ടുകൾ , വളരെ ഉയർന്ന സർവീസ് ചാർജുകൾ ഈടാക്കുന്നു. ഏജന്റിന്റെ കമ്മീഷൻ 40% വരെയാണ്. പിന്നെ മറ്റ് ചാർജുകൾ . ഇവയൊക്കെ നമ്മൾ നൽകുന്ന പ്രിയമിയത്തിൽ നിന്ന് എടുക്കും. 1 ലക്ഷം രുപ നിക്ഷേപിക്കാൻ നൽകിയാൽ , അതിൽ നിന്നും 40,000/ രുപ ഏജന്റിന്റെ കമ്മീഷനാണ്! പിന്നെയും ചാർജുകൾ ....അവ കഴിഞ്ഞുള്ള തുകയാണ് ഇൻവെസ്റ്റ്മെന്റിന് പോകുന്നത്! ( LIC യിലെ രീതികളും ഇങ്ങനെയൊക്കെ തന്നെയാണ്.) നമ്മൾ അടക്കുന്ന പണത്തിന് ആനുപാതികമായ യൂണിറ്റുകളാണ് അലോട്ട്‌ചെയുന്നത്. വർഷാവർഷം അലോട്ടുചെയ്യുന്ന യൂണിറ്റിന്റെ എണ്ണം മിക്കവാറും കുറയുന്നത് കാണാം. അവ വിറ്റ് , കമ്പനി - ചാർജുകൾ ഈടാക്കുന്നതാണ് കാരണം!! ( Mutual Fund ഓരോ തവണയും നമുക്ക് അലോട്ടുചെയ്യുന്ന യൂണിറ്റുകൾ അങ്ങനെ തന്നെ തുടരും. ഒന്നു പോലും കുറയില്ല! Mutual ഫണ്ട് കമ്പനികൾ ഈടാക്കുന്നത് , വെറും 1 മുതൽ 2 വരെ ശതമാനം മാത്രം. അത് ലാഭത്തിൽ നന്നാണ് കുറയ്ക്കുന്നത്! 1 ലക്ഷത്തിന് പാമാവധി 2000/ രുപ . അതും ഒരുമിച്ചല്ല എടുക്കുന്നത്.( Mutual Fund Distributor ക്കുള്ള കമ്മീഷൻ 1 ശതമാനത്തിൽ താഴെ മാത്രം( 1,000 രുപയിൽ താഴെ!) ULIP കമ്മീഷൻ ഒരു ലക്ഷത്തിന് 40,000!)

 

മനസ്സിലാക്കാവുന്ന വസ്തുതകൾ : 1. പ്രൊഡക്ടിന്റെ എക്സ്പെൻസ് വളരെ കൂടുതലാണ്. 2. ആവശ്യമായ Life Insurance കവറേജ് ലഭിക്കാൻ സാധ്യതയില്ല. 3. നിക്ഷേപിക്കുന്ന തുകയ്ക്കു , Mutual Fund വുമായി താരതമ്യപ്പെടുത്തുമ്പോൾ , റിട്ടേൺ വളരെ കുറവാണ്. 4. കുറെ വർഷം ലോക്കിംഗ് പിരീഡ് ഉണ്ട്.

(തുടരും )

 UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------