അധികാരത്തിന്റെ പടിയെങ്ങാൻ കണ്ടാൽ
അതിലൊന്ന് കേറി നിരങ്ങുവാൻ തോന്നും
അതിലൊന്ന് കേറി നിരങ്ങുമ്പോൾ തോന്നും
അടിയാരെക്കൊണ്ട് പുറം ചൊറിയിക്കാൻ
ചൊറിയേറ്റു സുഖിച്ചിരിക്കുമ്പോൾ ഇശ്ശി
തെറി പറയുവാൻ ചെറുകൊതിതോന്നും
വയറിൽ വായിലും തെറി നിറയുമ്പോൾ
പലരുടെ മേലും എറിയുവാൻ തോന്നും
അധികാരത്തിന്റെ കഥകളിങ്ങനെ
വഴിനീളെപ്പൊട്ടിയൊലിച്ചു നാറുന്നു ....
( ഒന്നും പറയാനില്ല. അയ്യപ്പപ്പണിക്കർക്ക് നമോവാകം )