+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, December 22, 2024

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 4 | First Lesson: സാമ്പത്തിക പാഠം – 15

 First Lessonസാമ്പത്തിക പാഠം – 15


എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 4

 📍 ചിട്ടി

 മലയാളികളുടെ പ്രിയപ്പെട്ട ഒരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ചിട്ടി. ചിട്ടിക്ക് ഒരു വലിയ ചരിത്രം തന്നെയുണ്ട്. ഗ്രാമപ്രദേശങ്ങളിൽ , വീട്ടു ചിട്ടികൾ ഒരു കാലത്ത് ധാരാളമായി നടന്നിരുന്നു. പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്ക് അവ ഉപകരിച്ചിരുന്നു. കാര്യമായ ജാമ്യമൊന്നും ഇല്ലാതെ തന്നെ തുക കൈപ്പറ്റാമായിരുന്നു. എല്ലാവരും പരസ്പരം അറിയാവുന്നവർ ആണല്ലോ.

 

പ്രോഡക്ട് , കാര്യമായ മാറ്റങ്ങളൊന്നും ഇല്ലാതെ , ആധുനിക കാലത്തിന് അനുയോജ്യമായ രീതിയിൽ പുനഃക്രമീകരിക്കുകയുണ്ടായി. അതാണ് നാം ഇന്ന് കാണുന്ന ചിട്ടി. അത് സർക്കാർ തന്നെ വലിയയൊരു വ്യവസായമായി വികസിപ്പിച്ചിരിക്കുന്നു. അതാണ് KSFE. പ്രൈവറ്റു ചിട്ടികളും ധാരാളമായി ഉണ്ട്. തൃശൂർ ആണ് ചിട്ടിയുടെ തലസ്ഥാനം എന്ന് പറയാം. അത്രയധികം ചിട്ടി സ്ഥാപനങ്ങൾ ജില്ലയിൽ ഉണ്ട്.

 

ചിട്ടി എന്ന പ്രൊഡക്ടിനെ അടുത്തുനിന്ന് നോക്കിക്കാണാനുള്ള ശ്രമമാണിത്. കുറേപ്പേരിൽ നിന്ന് , സമമായി പിരിച്ചെടുക്കുന്ന തുക , ഒരാൾക്ക് - നറുക്കെടുപ്പിലൂടെയോ ,ലേലത്തിലൂടെയോ നൽകുന്ന ഘടനയാണ് അതിനുള്ളത്. ഒരു വലിയ സംഖ്യ ഒരുമിച്ച് കിട്ടുന്നു എന്ന നേട്ടമാണ് ഇതിനുള്ളത്.

 

നറുക്കിലോ / ലേലത്തിലോ കിട്ടിയ ചിട്ടിത്തുക വാങ്ങിയെടുക്കാൻ ഇത്തിരി പ്രയാസപ്പെടും! അപ്പോൾ ചിട്ടി സ്വഭാവം മാറുകയും , ലോൺ ആയി രുപാന്തരപ്പെടുകയും ചെയ്യും. അങ്ങനെ രണ്ടായി പ്രവർത്തിക്കുന്ന പ്രൊഡക്ടാണ് ചിട്ടി - ചിട്ടിയായും ലോണായും. 10 ലക്ഷത്തിന്റെ ചിട്ടി 30% കുറച്ച് , 7 ലക്ഷം രുപയ്ക്ക് കിട്ടി എന്ന് കരുതുക. ( ഫോർമാൻ കമ്മീഷൻ , അതിനുമേലുള്ള ടാക്സ് എന്നിവ കിഴിച്ച് ) തുക വാങ്ങിയെടുക്കാൻ , രണ്ട് ഉദോഗസ്ഥ ജാമ്യം നൽകണം. ഒരു ജാമ്യത്തിന് 4 ലക്ഷമേ കിട്ടൂ! അല്ലെങ്കിൽ വസ്തുജാമ്യം പോലെയുള്ളവ നൽകണം. മറ്റൊരു വഴി , അവിടെ തന്നെ FD ഇടലാണ് . 7.5 % നുമേൽ പലിശ ലഭിച്ചേക്കാംപണപ്പെരുപ്പം 7% വരെയാണെന്ന് ഓർമ്മിക്കുക. മാത്രമല്ല, നേടുന്ന പലിശയ്ക്ക് 10% / ഇൻകം ടാക്സ് സ്‌ളാബ് അനുസരിച്ചുള്ള ടാക്സ് അടയ്ക്കണം.


ഒരു ഫൈനാൻഷ്യൽ പ്രോഡക്ട് എന്ന നിലയിൽ ചിട്ടി, വളരെ ഇഷ്ടപ്പെടുന്നവർ ഉണ്ട്. ഒരു സേവിംഗ്സ് ഇൻസ്ട്രുമെന്റ് എന്ന രീതിയിൽ പരിഗണിക്കാവുന്നതാണ്.

 

ചിട്ടി ലാഭമോ?

ലാഭമെന്ന് പറയാൻ കഴിയില്ല. ഉദാ - 100 മാസം ചിട്ടി . 8 വർഷം 3 മാസം. മാസാമാസം അടക്കുന്ന തുകയ്ക്ക് ഒരു റിട്ടേണുമില്ല! വീതപലിശയിനത്തിൽ ലഭിക്കുന്നത് ലാഭമല്ലേ എന്ന് ചോദിക്കാം. പക്ഷെ, അത് എത്ര ശതമാനം അപ്രിസിയേഷൻ ആവും? 4% - 5% മാത്രമാവും! തുക 100 മാസം മറ്റൊരു പ്രൊഡക്ടിൽ നിക്ഷേപിച്ചാലോ? കൂട്ടു പലിശകിട്ടുന്ന പോസ്റ്റ് ഓഫിസ് നിക്ഷേപത്തിൽ പോലും കുറേ കൂടുതൽ റിട്ടേൺ കിട്ടിയേനെ. അപ്പോൾ ഇങ്ങനെ ഒരു ചോദ്യം വരാം. ഒരുമിച്ച് ഒരു തുക കിട്ടില്ലല്ലോ? ചോദ്യം ശരിയാണ്. 5 ലക്ഷം ചിട്ടി തുക വാങ്ങിയെടുക്കാൻ തന്നെ 2 ഉദ്യോഗസ്ഥ ജാമ്യം കൊടുക്കണം!! രണ്ട് ജാമ്യം നൽകി മാന്യമായൊരു പലിശയ്ക്ക് എത്ര വലിയ തുക ലോണായി എടുക്കാൻ കഴിയും. അപ്പോഴാണ്...

 

ഇനി 100 മാസ തുക , Mutual Fund നിക്ഷേപിച്ചിരുന്നുവെങ്കിലോ? അതും വെറും 12% ശതമാനം റിട്ടേൺ ലഭിക്കുന്നതായി വിചാരിച്ചാലോ. ( 12% Mutual ഫണ്ട് നെ സംബന്ധിച്ച് നോർമൽ റിട്ടേണാണ്. ) തുക ശരാശരി 8500/ എന്ന് വിചാരിച്ചാൽ 8 വർഷം കൊണ്ട് - തുക 13.73 ലക്ഷമായി മാറിയേനെ!!! 6.5 ലക്ഷവും 7 ലക്ഷവും വാങ്ങി മടങ്ങിയവർക്ക് എത്രയാണ് നഷ്ടമെന്ന് നോക്കു. Mutual ഫണ്ട് റിട്ടേൺ 15% - 18% ഒക്കെ ആയാലോ. തുക 15.80 ലക്ഷം / 18.27 ലക്ഷം ആയി മാറിയേനെ!

 

അപ്പോൾ ചോദ്യം ഇങ്ങനെ : 15% / 18% ഒക്കെ സാധ്യമാണോ? അതെ, സാധ്യമാണെന്ന് മുൻ കാല പ്രകടനംങ്ങൾ പറയുന്നു. ചില ഉദാഹരണങ്ങൾ ഇതാ :-

അവസാനത്തെ കോളം കഴിഞ്ഞ 10 വർഷത്തിൽ നൽകിയ റിട്ടേണാണ്. 

NB - ഈ ഫണ്ടുകൾ നിക്ഷേപ ഉപദേശമായി കരുതാതിരിക്കുക. ഒരു അഡ്വൈസറുടെ ഉപദേശമനുസരിച്ച് മാത്രം ഫണ്ടുകൾ തെരഞ്ഞെടുക്കുക

(തുടരും )

 UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------


 

 

 

 

 

 

 

 

No comments:

Post a Comment