- Home
- Plus One Eng NOTE - Full
- +2 ENGLISH NOTE FULL
- Plus One മലയാളം NOTE Full
- Plus Two മലയാളം NOTE Full
- Thanima Ezhuthunnu
- Appumashude Dairy
- Sivante Page
- Vayanachellam
- Kadavam
- Pathayam
- KadhaClinic
- Nattumozhichantham
- PALAMA
- Mikavullidathu padikkam
- Elavartha
- Bookcubby
- E PUBLICA
- Contact ME
- hssMozh's Books Shop ( Amazon Page )
- To Install hssMozhi Mob App
- Best Sellers
Saturday, June 25, 2022
Sandarsanam : NOTE ( With PDF )
പ്രവേശകം
🌹Q ജോനാഥൻ
ഒരു പ്രതീകമാണോ ? ജോനാഥനിൽ
നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന പ്രചോദനങ്ങൾ എന്തൊക്കെയാണ് . വിശകലനക്കുറിപ്പ് എഴുതുക..
റിച്ചാർഡ് ബക്കിന്റെ പ്രശസ്തമായ ചെറു നോവലാണ് 'ജോനാഥൻ ലിവിങ്സ്റ്റൺ എന്ന കടൽക്കാക്ക'. ഇതിലെ ജോനാഥൻ മറ്റു കടൽക്കാക്കകളിൽ നിന്നും
വ്യത്യസ്തനായിരുന്നു. ആരും പറക്കാത്ത ആകാശത്തിന്റെ പരിധിയില്ലാത്ത ഉയരങ്ങൾ
കീഴടക്കാൻ അവൻ ആഗ്രഹിച്ചു. 'കൂടുതൽ ഉയരത്തിൽ
പറക്കുന്നവനേ കൂടുതൽ ദൂരം കാണാനാവൂ' എന്നവൻ
വിശ്വസിച്ചു. തലമുറകളായി മീന്തലകൾക്ക് പുറകെ പരക്കം പായുന്ന സാധാരണ ജീവിതം അവന്
സ്വീകാര്യമായിരുന്നില്ല. ഇരുളിനെ കീറിമുറിച്ച് തന്റെ ജനം പറന്നുയരുന്നത് അവൻ
സ്വപ്നം കണ്ടു. അവസാനം തന്നെ അവഗണിച്ച സമൂഹത്തിൽ നിന്ന് ജോനാഥന് ശിഷ്യരുണ്ടായി.
ആകാശവിതാനത്തിലേക്ക് കടൽക്കാക്കകളുടെ
പുതിയ പറ്റം ഉയർന്നു പറക്കാൻ തുടങ്ങി.
കിനാവുകളാണ് ലോകത്തെ പരിവർത്തിപ്പിക്കുന്നത്. 'ഇരുണ്ട രാത്രിയുടെ സ്വപ്നങ്ങളാണ് പുലരിയിൽ പൂക്കളായി
വിരിയുന്നതെന്ന്' വൈലോപ്പിള്ളി പറയുന്നുണ്ട്.
വെല്ലുവിളികളെ അതിജീവിക്കുന്ന സാഹസികതയും പുതിയ മാർഗ്ഗങ്ങൾ കണ്ടെത്താനുള്ള ത്വരയുമൊക്കെ ചേരുമ്പോഴാണ്
കിനാവുകൾ യാഥാർഥ്യമാകുന്നത്. ഒപ്പം
പരിമിതികളെ മറികടക്കാനുള്ള ആഗ്രഹവും, വൈയക്തിക
നേട്ടങ്ങൾക്കപ്പുറം തന്റെ സമൂഹത്തെ പരിവർത്തിപ്പിക്കാനുള്ള ചിന്തയും ഉണ്ടാകണം. സ്വാമി
വിവേകാനന്ദൻ, ഗാന്ധിജി, ശ്രീനാരായണഗുരു, എ.
പി.ജെ.അബ്ദുൾ കലാം തുടങ്ങിയവരൊക്കെ
ഇത്തരത്തിൽ ചിന്തിച്ചവരായിരുന്നു. നാമിന്ന് അനുഭവിക്കുന്ന പല
സ്വാതന്ത്ര്യങ്ങൾക്കും സൗഭാഗ്യങ്ങൾക്കും പിന്നിൽ നിരവധി വ്യക്തികളുടെ
ത്യാഗപൂർണ്ണമായ ജീവിതം ഉണ്ടായിരുന്നുവെന്നതും
സത്യമാണ്.
ഇങ്ങനെ ചിന്തിക്കുമ്പോൾ ജോനാഥൻ ഒരു പ്രചോദനാത്മക പ്രതീകം തന്നെയെന്ന് കാണാം. നടന്നു തേഞ്ഞ വഴികൾ വിട്ട്, പുതുവഴികൾ വെട്ടാൻ ജോനാഥൻ പ്രചോദനമാകുന്നു.