+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.
Showing posts with label webinar. Show all posts
Showing posts with label webinar. Show all posts

Sunday, July 31, 2022

മലയാള കവിതയിലെ ഭാവുകത്വം : 15-ാം നൂറ്റാണ്ടു വരെ - ഭാഗം-2 : ഡോ കുമാർ ജെ

  ഒന്നാമത്തെ വെബിനാറിൽ , വ്യത്യസ്തമായ നിരീക്ഷണങ്ങൾ കുമാർ സാർ അവതരിപ്പിച്ചിരുന്നു. അതിനെക്കുറിച്ച് ധാരാളം ചോദ്യങ്ങളും വിമർശനങ്ങളും ഉയരുകയുണ്ടായി. അവയ്ക്കൊക്കെ മറുപടി പറയുന്നു, തന്റെ നിലപാട് വ്യക്തമാക്കുന്നു....



PART :1

Tuesday, July 12, 2022

തുടർ സംവാദം : മലയാള കവിതയിലെ ഭാവുകത്വം - 15-ാം നൂറ്റാണ്ടു വരെ - 2


'മലയാള കവിതയിലെ ഭാവുകത്വം - പതിനഞ്ചാം നൂറ്റാണ്ട് വരെ'
എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കുമാർ. ജെ അവതരിപ്പിച്ച വളരെ വ്യത്യസ്തമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി വന്ന ചോദ്യങ്ങൾ,സംശയങ്ങൾ വിമർശനങ്ങൾ... ഇവയ്‌ക്കെല്ലാം മറുപടിയുമായി വീണ്ടും ഇന്നത്തെ വെബിനാറിൽ രണ്ടു മണിക്കൂർ നീണ്ട ചർച്ച നടന്നു.
മനീഷ ടീച്ചർ, രഞ്ജിനി ടീച്ചർ, ദിവ്യ ടീച്ചർ, സജി സർ
തുടങ്ങിയവർ ചർച്ച സജീവമാക്കി...


മലയാളഭാഷയിൽ ഇംഗ്ലീഷ്,  സംസ്കൃതം തുടങ്ങിയ ഭാഷകൾ ചെലുത്തിയ അധിനിവേശത്തെക്കുറിച്ചുള്ള കുമാർ സർ ന്റെ പരാമർശം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.
കൂടിക്കലരൽ അധിനിവേശം ആകുമോ എന്ന ചോദ്യത്തിന്,
ഭാഷയിലെ ഒരു പദത്തിനു സമാനമായ മറ്റൊരു പദം കൂടി സ്വീകരിക്കുന്നതിനു പകരം, ഒരു പദത്തെ പാടെ മാറ്റി മറ്റൊരു പദം പകരം വയ്ക്കുന്നതിനെയാണ് അധിനിവേശം ആയി കാണേണ്ടത് എന്നു അദ്ദേഹം മറുപടി നൽകി.
അതോടൊപ്പം മറ്റു സംശയങ്ങൾക്കും വ്യക്തത വരുത്താൻ കഴിഞ്ഞു...

കൂടുതൽ കണ്ടെത്തലുകൾക്കും പഠനങ്ങൾക്കും ഈ ചർച്ച വഴി തെളിച്ചു എന്ന ശുഭചിന്തയോടെ രണ്ടുമണിക്കൂർ നീണ്ടുനിന്ന ചർച്ചയുടെ ഒരു ശുഭസായാഹ്നം കൂടി സാർത്ഥകമായി.

Thursday, June 30, 2022

മലയാളഭാഷയിലെ ഭാവുകത്വം : 15ാം നൂറ്റാണ്ടു വരെ : Webinar By hssMozhi - Dr ...

hssMozhi മലയാള അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത്തെ വെബിനാർ 28 - 06 - 2022 ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് തുടങ്ങിയത്. 

 ഡോ കുമാർ ജെ ( അസി. പ്രൊഫസർ , മഹാരാജാസ് കോളേജ്, എറണാകുളം ) " മലയാള കവിതയിലെ ഭാവുകത്വം : 15-ാം നൂറ്റാണ്ടു വരെ " - എന്ന വിഷയം അവതരിപ്പിച്ചു. 

 ഭാഷാ ചരിത്ര പഠനത്തിന്റെ പുതുവഴികൾ ചൂണ്ടികാട്ടി. സാഹിത്യചരിത്രകാരന്മാരുടെ തെറ്റായ വിശകലനങ്ങൾ പുതിയ നിരൂപണത്തിന്റെ ടൂളുകൾ ഉപയോഗിച്ച് പുതുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഭാഷാ-സാഹിത്യ ചരിത്ര പഠനത്തിന്റെ രീതിശാസ്ത്രം പുതിയ കാലത്ത് എന്തായാരിക്കണം എന്നതിനെക്കുറിച്ച് ഉദാഹരണ സഹിതം വിവരിച്ചു. 

 മലായാളം അധ്യാപകർ ക്ലാസുകളിൽ കാലങ്ങളായി പറഞ്ഞുവരുന്ന ചിലതൊക്കെ നിരൂപണ ദൃഷ്ട്യാ പരിശോധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കഴിഞ്ഞു. തികച്ചും പണ്ഡിതോചിതമായ വിഷയാവതരണം 1 മണിക്കൂർ നീണ്ടു. അതിനു ശേഷം ശ്രോതാക്കൾ ചർച്ചയിൽ പങ്കെടുത്തു. സംശയങ്ങൾ ഉന്നയിച്ചു. വിഷയാവതാരകൻ അവയ്ക്ക് മറുപടി പറഞ്ഞു. രാത്രി 9.45 ന് വെബിനാർ അവസാനിച്ചു. 

 എല്ലാ ആഴ്ചകളിലും വെബിനാർ നടത്തണമെന്ന ആവശ്യം ഉയർന്നു. അതിനനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് കോ-ഓർഡിനേറ്റർ ഉറപ്പു നൽകി.