അപ്പുമാഷുടെ ഡയറി - 10
സ്കൂൾ അധ്യാപകർ ( പ്രത്യേകിച്ചും ഹയർ സെക്കണ്ടറി ) സ്കൂളുകളിൽ നേരിടുന്ന പ്രതിസന്ധികൾ കുറച്ചു
നാൾ മുമ്പ് - മാതൃഭൂമി പത്രത്തിൽ തുടർ ലേഖനമായി വന്നിട്ടുണ്ടായിരുന്നുവെല്ലോ .
അതിനെ അനുകൂലിച്ചു കൊണ്ട് ധാരാളം പ്രതികരണങ്ങളും
ഉണ്ടായി ...
പ്യൂൺ, ക്ലാർക്ക് , സ്വീപ്പർ
തുടങ്ങിയവർ ഹയർ സെക്കണ്ടറിയിൽ ( ഗവ.) ഇല്ലല്ലോ. ഇവരൊക്കെയായി പകർന്നാടുന്നത്
പ്രിൻസിപ്പാളും അധ്യാപകരും തന്നെയാണ്. കൂടാതെ കാക്കത്തൊള്ളായിരം ക്ലബുകളും മറ്റ്
വകുപ്പുകളുടെ പരിപാടികളും. പരീക്ഷ, പേപ്പർ നോട്ടം - വർഷത്തിൽ പല
പ്രാവിശ്യം വരും. ( തുല്യത പരീക്ഷ കൂടി ഉണ്ട് ) കൃത്യമായി ക്ലാസ് റൂം പഠന
പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ആർക്കു കഴിയും ?
ഈ വക പ്രശ്നങ്ങളാണ് പത്രത്തിലെ തുടർ ലേഖനങ്ങൾ
പങ്കുവച്ചത്.
മറ്റൊരു പ്രധാന
പ്രശ്നം
അവതരിപ്പിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.
ഹയർ സെക്കണ്ടറി ക്ലാസ് മുറികളിലേക്ക് നോക്കു -
എന്തൊക്കെ കാണാം ?
65 കുട്ടികൾ ! (ഭൗതിക സൗകര്യം
മെച്ചപ്പെടാത്ത സ്കൂളുകൾ ഇപ്പോഴുമുണ്ട് .)
65 ൽ പഠിക്കാൻ താല്പര്യമുള്ളവർ
എത്രപേർ ?
ബാലിശമായ ചോദ്യം എന്ന് എഴുതി തള്ളാൻ വരട്ടെ.
ഏറ്റവും മികച്ച സ്കൂളുകൾ ഒഴിവാക്കിയിൽ , എന്താണ് അവസ്ഥ ?
30 പേർ പഠിക്കണമെന്ന് അതിയായ
താല്പര്യമുള്ളവർ !
35 പേർ യാതൊരു താല്പര്യവും
ഇല്ലാത്തവർ ! (എഴുത്തും വായനയും അറിയാത്തവർ ധാരാളം ) എണ്ണത്തിൽ ചില വ്യത്യാസങ്ങൾ വരാം.
ഭൂരിഭാഗം സ്കൂളുകളുടെയും അവസ്ഥ ഇതല്ലേ?
ഈ പ്രശ്നം ആരും ഒരിടത്തും ഉന്നയിച്ചു കാണുന്നില്ല.
നവമാധ്യമങ്ങൾക്ക് അടിമപ്പെട്ടവർ, ലഹരി വസ്തുക്കൾ
ഉപയോഗിക്കുന്ന വർ, ചിന്ന ചട്ടമ്പികൾ - ഒക്കെ
താല്പര്യമില്ലാത്ത കൂട്ടത്തിൽ പെടുന്നു.
ഇത്തരത്തിലുള്ള ക്ലാസ് മുറികളിൽ എന്ത് സംഭവിക്കുന്നു ?
മികച്ച അധ്യാപകർ കൂടി ഇവിടെ പരാജയപ്പെടുകയേ ഉള്ളു.
ക്ലാസിൽ കൂകുക, ബഹളം വയ്ക്കുക, തെറി വിളിക്കുക, ചട്ടമ്പിത്തരം
കാണിക്കുക, ഭീഷണിപ്പെടുത്തുക, പഠിക്കാൻ
താല്പര്യമുള്ള വിദ്യാർഥികളെ ശല്യം ചെയ്യുക , അടിയുണ്ടാക്കുക, ആധ്യാപകരെ
കരുതിക്കൂട്ടി പ്രകോപിപ്പിക്കുക - ഇവയൊക്കെ സാധാരണമാണ്.
( ഇത്തരം വിദ്യാർഥികളെ മാത്രം
കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്ന കാര്യവും മനസിലാക്കുന്നു. ഏതോ വിധത്തിൽ 10 ജയിച്ചവരും
പഠനത്തിൽ ഒരു ശതമാനം പോലും താല്പര്യമില്ലാത്തരും ധാരാളമാണ്. അവർക്ക് + 2 വിദ്യാഭ്യാസം
ആവശ്യമുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം ?)
മേൽപ്പറഞ്ഞ തരത്തിലുള്ള ക്ലാസുകളിൽ അധ്യാപകർ എങ്ങനെ
പഠിപ്പിക്കുന്നു ?
മികച്ച രീതിയിൽ അധ്യാപനം സാധ്യമേയല്ല. ഗ്രൂപ്പ്
പ്രവർത്തനം പോലുള്ളവ സ്വപ്നം മാത്രം!
പിന്നെ ?
പഠിപ്പിച്ചെന്നു വരുത്തുക അത്ര തന്നെ !
ആർക്ക് നഷ്ടം ?
പഠനം പാഷനായുള്ള കുട്ടികൾക്ക് .
ഉന്നത പഠനം സ്വപ്നം കാണുന്ന കുട്ടികൾക്ക് !!!
അവരുടെ അവകാശങ്ങൾ റദ്ദാവുകയാണ്.
അധ്യാപകനാണോ പ്രതി ? ( അധ്യാപകൻ
പോലീസല്ലല്ലോ, അടിച്ചും ഇടിച്ചും ....)
അല്ലേയല്ല. പഠനത്തിൽ താല്പര്യമില്ലാത്തവരും
മുകളിൽപ്പറഞ്ഞ കൂട്ടത്തിലുള്ളവരും ബഹുഭൂരിപക്ഷമുള്ള ക്ലാസിൽ എന്തു പഠനം നടക്കാൻ ?
എന്താ പരിഹാരം? താല്പര്യമുള്ള
കുട്ടികളുടെ അവകാശം എങ്ങനെ സംരക്ഷിക്കും?
1. പഠന താല്പര്യമില്ലാത്തവർക്ക്
ഇരിക്കാൻ മറ്റ് റൂമുകൾ സജ്ജീകരിക്കുക. അല്ലെങ്കിൽ ക്ലാസിൽ നിന്ന് പുറത്തു പോകാൻ
അനുവദിക്കുക. ( പ്രീഡിഗ്രി പോലെ )
2. കായിക വിദ്യാഭ്യാസം , തൊഴിൽ
വിദ്യാഭ്യാസം - ഇവയ്ക്ക് വലിയ പ്രാധാന്യം നൽകുക
3. കുട്ടികളുടെ എണ്ണം 35 ആയി
ക്രമീകരിക്കുക
4. മിനിമം പഠന ശേഷി ആർജ്ജിച്ചവരെ
മാത്രം വിജയിപ്പിക്കുക
5. SSLC വിജയ ശതമാനം - പുനരാലോചന
നടത്തുക
6. എല്ലാ തൊഴിലിനും മാന്യത ഉണ്ട്
എന്ന് ബോധ്യപ്പെടുത്തി 10 ന് ശേഷം തൊഴിൽ പഠിപ്പിക്കുന്ന
സ്ഥാപനങ്ങൾ ധാരാളമായി തുടങ്ങുക.
7. സമ്പാദിക്കുന്നതിന്റെയും പണം
കൈകാര്യം ചെയ്യുന്നതിന്റേയും പ്രാധാന്യം - പാഠപുസ്തകങ്ങളിൽ തന്നെ വ്യക്തമാക്കുന്ന
പാഠങ്ങൾ ഉൾപ്പെടുത്തുക.
ഇവയൊക്കെ എന്ന്
സാധ്യമാകും അന്നേ ......
പഠനത്തിൽ നല്ല താല്പര്യമുള്ളവർക്ക്, മികച്ച ക്ലാസുകൾ
നഷ്ടമാകുന്നു. അവർ പ്രിൻസിപ്പാളിന് പരാതി നൽകിയാൽ എന്തു സംഭവിക്കും? - ക്ലാസിലെ ബഹളകാരുടെ പേരിൽ എന്ത് നടപടി സ്വീകരിക്കാൻ കഴിയും ?
അറിവുള്ളവർ പറയട്ടെ...
രക്ഷിതാക്കളെ വിളിച്ചാലോ ? അവർ
നിസ്സഹായരാണ്!
പിന്നെ ?
🙈🙉🙊