ചരിത്രം
ഒരിലയിൽ
എഴുതുന്നുണ്ട് ചിലത്
ഇതളുകൾ ഇമകൾ
പോലെ വിടർത്തി പൂക്കൾ
നെല്ലിക്കാമരം
പേരറിയാ മരങ്ങൾ
മിനുസമുള്ള
കാറ്റ്
ഹൃദയം സ്കൂളിനെ
വരച്ചെടുക്കുന്നു
തൊട്ടാല
ലിയുന്ന മണമുള്ള കുട്ടികൾ
ഏതുകഥയിലേക്കാണ്
ഓടി മറഞ്ഞത്
നീട്ടി
മണിയടിക്കുന്നത് കേൾക്കുന്നില്ലേ?
മൂത്രപ്പുര
യാത്രകളിലേക്ക്
കൈപിടിച്ചോടുന്നില്ലേ?
വേലി
പത്തലുകളിലേയ്ക്ക് നോക്കി ബയോളജി പഠിക്കുന്നില്ലേ
പച്ചിലകൾക്കിടയിലെ
ഒരിടം
ഇടവേളകളുടെ
കുതിച്ചു ചാട്ടം
ശലഭ നൃത്തങ്ങൾ
പുഴു ഇഴഞ്ഞ
ഇടങ്ങൾ തേടിപ്പോകുന്നില്ലേ
സ്കൂൾ, വാസ്തവത്തിൽ നാമ 'മല്ല ക്രിയ
"യാണെന്നാരോ പറഞ്ഞു കേട്ടു
ശരീരത്തിന്റെ അവധികൾ
എന്നാണ് തീരുക?
💦💦💦💦💦💦💦💦💦💦💦💦💦
♥️ hssMozhi Mobile app രൂപത്തിൽ Install ചെയ്യാൻ ചുവടെയുള്ള ലിങ്ക് ഉപയോഗിക്കുക. hssMozhi Mobile App
നല്ല ചിന്തകൾ.
ReplyDelete