+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Tuesday, July 26, 2022

SPC ( സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് ) പഠിപ്പിസ്റ്റുകളെ കുത്തിനിറയ്ക്കാനുള്ള കുട്ടിക്കൂട്ടമാകാമോ ?

 അപ്പുമാഷുടെ ഡയറി - 5


എന്നും ,
കോരന് കഞ്ഞി കുമ്പിളിൽത്തന്നെ !

SPC യെക്കുറിച്ചോർക്കുമ്പോൾ ഈ ചൊല്ലാണ് തികട്ടിവരുന്നത്.

ഒരു മാതൃകാ സംഘടനയാണ് SPC എന്നതിൽ സംശയമില്ല.
സ്കൂളിൽ അത്യാവശ്യം വേണ്ട ഒന്നു തന്നെയാണ്.

 

സ്വയം അച്ചടക്കം പാലിക്കലും സമൂഹ അച്ചടക്കത്തെക്കുറിച്ച് ബോധ്യമാകലും പ്രധാനം തന്നെ.
വ്യക്തിത്വ വികസനം തുടങ്ങി ധാരാളം ഗുണങ്ങൾ അതിനുണ്ട്.

 

ഹൈസ്കൂളുകളിലാണ് വ്യാപകമായി സ്റ്റുഡൻറ് പോലീസ് കേഡറ്റ് യൂണിറ്റുകളുള്ളത്.
അപൂർച്ചമായി ഹയർ സെക്കണ്ടറികളിലും ഉണ്ടായിരുന്നു.

ഇപ്പോൾ ഹയർ സെക്കണ്ടറിയിലും യൂണിറ്റ് നൽകി വരുന്നുണ്ട്.

 

എൻ എസ് എസ് ആണ് HSS ലെ പ്രധാന ദിവ്യനായിരുന്നത്.
SPC
വന്നപ്പോൾ ആ സ്ഥാനം നഷ്ടമായോ?
അങ്ങനെ വേണം കരുതാൻ.
NSS
ന് - 24 മാർക്ക്
SPC
യ്ക്ക് - 30 മാർക്ക്
എങ്ങനെ മുമ്പനാവാതിരിക്കും ?

 

മാത്രവുമല്ല,
പോലീസുകാരൊക്കെ സ്കൂളിലെ സ്ഥിരം സന്ദർശകരാകുന്നത് ഒരു ഗമയുമാണല്ലോ.
കാക്കി കാണുമ്പോൾ മൂത്രം പോകുന്ന കൂട്ടരാണല്ലോ മലയാളികൾ ...
അക്കൂട്ടത്തിൽ അധ്യാപകർ ശീഘ്രക്കാരുമാണ് !
പോലീസ് നിക്കാമ്പറഞ്ഞാൽ ........!

 

അങ്ങനെ യൂണിഫോമിന്റെ പകിട്ട് എസ്പിസിക്ക് കിട്ടി.
പരേഡ് നടത്താൻ പോലീസെത്തുകയും ചെയ്യും. ( ചാർജ്ജുള്ളവർക്ക് സ്ഥലം മാറ്റങ്ങളിൽ നിന്ന് ഒഴിവാകുകയും ചെയ്യാം)

എന്തിനാണ് SPC ?

ധാരാളം കാരണങ്ങൾ പറയാം.

കൂട്ടത്തിൽ യൂണിഫോം സർവീസിലേക്ക് താല്പര്യമുണ്ടാക്കൽ എന്നൊരു ലക്ഷ്യം

 കൂടിയില്ലേ ?
ഭാവിയിൽ SPC യിൽ പ്രവർത്തിച്ചിരുന്നവർക്ക് യൂണിഫോമൽ സർവ്വീസിൽ ചെറിയൊരു മുൻഗണനയും നൽകുമെന്ന് കേൾക്കുന്നു...
നല്ലത് ...

 

ആരെ തെരഞ്ഞെടുക്കും?

നന്നായി പ0ന പ്രക്രിയയിൽ പങ്കാളിയാകുന്നവരെ,
അവശ്യം വായിക്കുന്നവരെ,
ഡോക്ടർ - എഞ്ചിനീയർ മോഹികളെ -

 

ഇവർക്ക് പ്രവേശനം കിട്ടുന്ന തരത്തിലാണ് പ്രവേശന നടപടികൾ !
എഴുത്തുപരീക്ഷയാണത്രെ പ്രധാനം!
പേരിന് കായിക പരീക്ഷ!

 

മേൽപ്പറഞ്ഞ കൂട്ടർ മുന്നിലെത്തും.
അവർ ഭാവിയിൽ യൂണിഫോമൽ സർവീസിൽ എത്താൻ യാതൊരു സാധ്യതയും ഇല്ലാത്തവരാണ്. സ്വതേ അച്ചടക്കവും നല്ല പെരുമാറ്റവും മറ്റ് മികവുകളും ഉള്ളവരാണവർ.
(
അവർ പ്രധാനമായും ഗ്രേസ് മാർക്ക് കണ്ടു വരുന്നവരാണ് )

അവരെയാണോ ലക്ഷ്യം വയ്ക്കേണ്ടത്?

അല്ലെന്ന് തന്നെയാണ് എന്റെ പക്ഷം.

ഇടത്തട്ടുകാർക്കും, അവസാന തട്ടുകാർക്കും കൂടുതൽ പ്രാധാന്യം കിട്ടത്തക്ക രീതിയിൽ പ്രവേശനം മാറ്റേണ്ടതുണ്ട്.

 

കായിക ഇനങ്ങൾക്ക് മികവുകാട്ടുന്നവർക്ക് വലിയ പ്രാധാന്യം നൽകണം.
പഠിത്തത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾ സ്പോർട്സിൽ തിളങ്ങുന്നതു കാണാം.

മയക്കുമരുന്നിന്റെയും മറ്റും പുറകെ പോകാൻ ഏറെ സാധ്യതയുള്ളതും അവരാണ്.

അതിനാൽ അവരെയാണ് ഈ സംഘടന ലക്ഷ്യം വയ്ക്കേണ്ടത് !
അവർ ഭാവിയിൽ യൂണിഫോമൽ സർവ്വീസിൽ എത്തിച്ചേരാനുള്ള സാധ്യത 70%ൽ ഏറെയായിരിക്കും!
നല്ല ഉദ്യോഗസ്ഥരെ ലഭിക്കുകയും ചെയ്യും.

 

അത്തരത്തിൽ SPC യുടെ പ്രവേശന രീതികളിൽ മാറ്റം വരുത്തിയാൽ ഏറെ പ്രയോജനം ചെയ്യും!

 

പിൻമൊഴി - ഗ്രേസ് മാർക്ക് എടുത്തുകളയുകയും (എല്ലാ ഗ്രേസ് മാർക്കുകളും) , യൂണിഫോമൽ സർവീസിലേക്ക് അപേക്ഷിക്കുമ്പോൾ വെയിറ്റേജ് നൽകുകയും ചെയ്യുന്നതായിരിക്കും അഭികാമ്യം.


👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀👀
ads

The Ultimate Tattoo Design Collection



 

No comments:

Post a Comment