First Lesson: സാമ്പത്തിക പാഠം – 14
Mutual Fund മറ്റ് അസറ്റ് ക്ലാസുകളിൽ
നിന്ന് ഏറെ വ്യത്യസ്തമാണ്. വിശാലമായ ശ്രേണിയാണ്
അതിനുള്ളത്. പ്രധാനമായും Equity
, Debt
എന്നീ തരംതിരിവുകൾ . അവ
ഓരോന്നിനും അനേകം വിഭാഗങ്ങൾ . എല്ലാം
ചേർന്ന് ആയിരക്കണക്കിന് ഫണ്ടുകൾ.
ഒരു മനുഷ്യന്റെ എല്ലാ
സാമ്പത്തിക ആവശ്യങ്ങളെയും തൃപ്തിപ്പെടുത്തുന്നവ അവിടെയുണ്ട്.
അതിനാൽ മറ്റ് ഫൈനാൻഷ്യൽ ഇൻസ്ട്രമെന്റുപോലെ ഇത് കൈകാര്യം ചെയ്യാൻ
കഴിയില്ല. അതിനു തുനിഞ്ഞാൽ വെളുക്കാൻ
തേച്ചത് ......! അതാകും ഫലം. Fixed Deposit ഒരു ഫൈനാൻഷ്യൽ
ഇൻസ്ട്രുമെന്റാണ്. Chitty മറ്റൊരു ഫൈനാൻഷ്യൽ
ഇൻസ്ട്രുമെന്റാണ്. ഇവയൊക്കെ മനസിലാക്കാൻ
വളരെ എളുപ്പം. ഒറ്റ ഒരു
ലക്ഷ്യമേ അവയ്ക്കുള്ളൂ. എന്നാൽ MUTUAL FUND അങ്ങനെയല്ല!
ഒരു വലിയ സിലബസും കോഴ്‌സും
, ഒക്കെ വച്ച് പരീക്ഷ നടത്തുക
- അത് പാസായി ലൈസൻസ്
എടുക്കുന്നവരെക്കൊണ്ട് മാത്രം Mutual
fund വില്പന
നടത്തുക ( മൂന്ന് വർഷം കൂടുമ്പോൾ
വീണ്ടും പരീക്ഷ എഴുതണം
, ലൈസൻസ് പുതുക്കണം ) - അതിന്റെ
പിന്നിലെ ലക്‌ഷ്യം ഇതാണ്.
ചുമ്മാ ആർക്കും കയറി
ചെയ്യാവുന്ന പണിയല്ല , അങ്ങനെ
ചെയ്യാനും പാടില്ല എന്നതുകൊണ്ടുകൂടിയാണ്.
Mutual Fund Distributor വിശദമായ അസ്സസ്മെന്റ്
നടത്തിയിട്ടുവേണം ഫണ്ടുകൾ ക്ലയിന്റിന്
ശുപാർശ ചെയ്യാൻ. പ്രായം , ഗോൾ , റിസ്ക്
എടുക്കാനുള്ള ശേഷി , മാറ്റിവയ്ക്കാൻ പറ്റുന്ന തുക - ഇവയൊക്കെ
പരിഗണിക്കേണ്ടതുണ്ട്. ആദ്യമായി , ഓരോ
വ്യക്തിക്കും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഇൻഷ്വറൻസുകൾ , എമർജൻസി
ഫണ്ടിന്റെ ആവശ്യകത , ബഡ്ജറ്റിന്റെ
ആവശ്യകത , പെൻഷൻ ഫണ്ടിന്റെ ആവശ്യകത
- ഇവയൊക്കെ ഉൾക്കൊള്ളുന്ന അവെർനസ്
നൽകണം. ഓരോ നിക്ഷേപത്തിനും ഓരോ
ഗോൾ ഉണ്ടായിരിക്കണം എന്ന്
ബോധ്യപ്പെടുത്തണം.
അഡ്വൈസറുടെ പ്രാധാന്യം.
Mutual Fund നെക്കുറിച്ച് ധാരാളം
പരസ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നു. YouTube ലും ധാരാളമായി
വീഡിയോകൾ വരുന്നുണ്ട്. കണ്ടതും കേട്ടതും
വായിച്ചതും വച്ച് Mutual ഫണ്ടിൽ നിക്ഷേപം
നടത്താൻ ധാരാളം പേർ
മുന്നോട്ടുവരുന്നുണ്ട്. സ്വയം നിക്ഷേപങ്ങൾ നടത്തുകയും
ചെയ്യുന്നുണ്ട്. അത് എത്രമാത്രം സുരക്ഷിതമാണ്?
എന്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവർ
ഫണ്ട് സെലക്ട് ചെയ്തിട്ടുണ്ടാവുക?
കഴിഞ്ഞ ഏതാനും വർഷം
മികച്ച റിട്ടേൺ നല്കിയവയിൽ
ആവും , ഒരു പക്ഷെ. ഗോൾ ഒന്നും
സെറ്റ് ചെയ്തിട്ടുണ്ടാവില്ല.
Mutual ഫണ്ട് ദീർഘകാലം
നിക്ഷേപം ആവശ്യപ്പെടുന്ന ഒന്നാണ്. കോമ്പൗണ്ടിംഗിന്റെ മാജിക്ക് ഒക്കെ
ലഭ്യമാകണമെങ്കിൽ അത് പ്രധാനമാണ്. അതിന് ക്ഷമ ആവശ്യമാണ്.
മാർക്കറ്റിന്റെ കയറ്റിറക്കങ്ങളിൽ സമചിത്തതയോടെ
നിലകൊള്ളേണ്ടത് പരമപ്രധാനമാണ്. നിക്ഷേപിച്ച ഫണ്ട്
മികച്ച പ്രകടനം നടത്തിയില്ലെങ്കിൽ മറ്റൊന്നിലേക്ക് യഥാസമയം മാറേണ്ടതും
പ്രധാനമാണ്. ഇതൊക്കെ സ്വയം
ചെയ്യാനുള്ള അറിവും , കഴിവും
, സമയവും ഉള്ളവർ മാത്രമേ
സ്വയം നിക്ഷേപിക്കാൻ തയ്യാറാകാവൂ.
അതിന് കഴിയാത്തവരൊക്കെ , ക്വാളിഫൈഡ്
ആയ അഡ്വൈസറുടെ സഹായം
തേടുക തന്നെ വേണം. അവർക്ക് പ്രതിഫലമൊന്നും നൽകേണ്ടതുമില്ല!
ഇപ്പോൾ കാണുന്നത്
ഇതുമായി ബന്ധപ്പെട്ട ഒട്ടേറെപ്പേരോട് സംസാരിക്കാൻ അവസരം കിട്ടി.
അവരിൽ ചിലരൊക്കെ Mutual
ഫണ്ട് ൽ നിക്ഷേപം നടത്തുന്നുണ്ട്.
ശരിയായ advice ഒന്നും ഒരിടത്തുനിന്നും എടുത്തിട്ടില്ല! ഉടൻ പണം
ഇരട്ടിക്കുമെന്നാണ് ചിലർ കരുതുന്നത്.
ചിലർ പറഞ്ഞു , മകൻ - മകൾ
നിക്ഷേപിച്ചു തുടങ്ങിയിട്ടുണ്ട്. അവർക്ക് എല്ലാം
അറിയാം!! അവർ അതിനെക്കുറിച്ചു പഠിച്ചിട്ടുണ്ടോ
? അതില്ല. അവർക്കറിയാം! അവർ എന്തു
ചെയ്യുന്നു? ഡിഗ്രിക്കും മറ്റും
പഠിക്കുന്നു.....ഇത്തരക്കാർ ഈ
കുറിപ്പിന്റെ തലക്കെട്ട് വീണ്ടും
വീണ്ടും വായിക്കാൻ താത്പര്യപ്പെടുന്നു.
Angle One , Groww….etc….
Angle One , Groww തുടങ്ങിയ ഡിസ്‌കൗണ്ട്
ബ്രോക്കേഴ്‌സ് വഴി Mutual
Fund നിക്ഷേപം
നടത്തുന്നവരെയും കാണാൻ കഴിഞ്ഞു.
നല്ല പ്ലാറ്റുഫോമുകളാണ്. പക്ഷെ , അവയുടെ
പ്രധാന ബിസിനസ് ഷെയർ
ട്രേഡിംഗ് ആണ്. ഷെയർ ട്രേഡിംഗും
Mutual Fund ഉം ചെയ്യുന്നുവെങ്കിൽ ആവാം. Mutual
ഫണ്ടിൽ നിക്ഷേപിക്കുന്നതിന് Demat
A/c ആവശ്യമില്ല.
മേൽപ്പറഞ്ഞ പ്ലാറ്റുഫോമുകളിൽ Demat നിർബന്ധമാണ്.
ആദ്യവർഷം കഴിയുമ്പോൾ വാർഷിക
സർവീസ് ചാര്ജും നൽകേണ്ടി
വരും.
അത്തരം ഇടങ്ങളിൽ നിന്ന്
നിക്ഷേപ സംബന്ധമായി യാതൊരു
ഉപദേശവും ലഭിക്കില്ല. സ്വന്തമായി ചെയ്യണം,
അതേക്കുറിച്ച് അറിയുമെങ്കിൽ. അവയിൽ കാണിക്കുന്ന
, കഴിഞ്ഞ ഒരു വർഷമോ രണ്ടു
വർഷമോ കൂടുതൽ റിട്ടേൺ
തന്ന ഫണ്ടിൽ നിക്ഷേപിക്കുക
- എന്ന രീതിയാണ് കണ്ടുവരുന്നത്.
അതൊക്കെ തെറ്റായ രീതികളാണ്.നിക്ഷേപിക്കും
മുമ്പ് ഒരുപാട് കാര്യങ്ങൾ
ശ്രദ്ധിക്കണമെല്ലോ.
ഇന്നിട്ടാൽ അടുത്ത ആഴ്‌ച ഇരട്ടിക്കുമോ ?
ഉയർന്നു കേൾക്കുന്ന മറ്റൊരു
ചോദ്യമാണിത്. അത്ര വേഗത്തിൽ പണം
ഇരട്ടിപ്പിക്കുന്ന മാജിക്ക് ഒരു
ഫൈനാൻഷ്യൽ ഇൻസ്ട്രുമെന്റിലും ഇല്ല
എന്ന സത്യമാണ് ആദ്യം
മനസിലാക്കേണ്ടത്. ലീഗലായി അത്
സാധ്യവുമല്ല. ഷെയർ ട്രേഡിംഗിലൊക്കെ വലിയ
ലാഭം നേടുന്നവരുണ്ടാവാം. അത് സാധാരണ
നിക്ഷേപകർക്ക് സാധ്യമല്ല തന്നെ.
Mutual ഫണ്ടിൽ നിന്ന്
പെട്ടെന്നു വലിയ റിട്ടേൺ പ്രതീക്ഷിക്കേണ്ടതില്ല.
Long Term ൽ വലിയ സമ്പത്ത്
നേടിത്തരികതന്നെ ചെയ്യും.അതാണ് കഴിഞ്ഞകാല
ചരിത്രം.
ശരിയായ മാർഗനിദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടു
പോയാലേ മികച്ച റിട്ടേൺ
ലഭിക്കു. ഗോൾ സെറ്റു ചെയ്തിട്ടാണ്
നിക്ഷേപം നടത്തേണ്ടത്. വളയമില്ലാതെ ചാടി ,
ആപത്തിൽ ആപത്തിൽ പെടാതിരിക്കാൻ
അഡ്വൈസറുടെ സഹായം തേടുക.
(തുടരും )
UDHAYAKUMAR S
Retirement Adviser | NISM Certified
Mutual Fund Distributor | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------
No comments:
Post a Comment