First Lesson: സാമ്പത്തിക പാഠം – 13
എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 3
ULIP ഷെയർ Market ലിങ്കിട് ആയ
പ്രൊഡക്ടാണ്. ഓഹരി വിപണിയിലാണ് ഇത്തരം
കമ്പനികൾ നിക്ഷേപം നടത്തുന്നത്.
15% വും അതിന് മുകളിലും അവർ
റിട്ടേൺ വാഗ്ദാനം ചെയ്യാറുണ്ട്.
അത്തരം പ്രൊഡക്ടുകളെ കുറച്ചുകൂടി
അടുത്തുനിന്ന് മനസിലാക്കാൻ ശ്രമിക്കാം.
Life Insurance എത്ര വേണ്ടിവരും
എന്നത് കഴിഞ്ഞ കുറിപ്പിൽ
( പാർട്ട് -2 ) സൂചിപ്പിച്ചിരുന്നു. 60 വയസുവരെ
വരുമാനം കണക്കുകൂട്ടി ആ
തുകയ്ക്കുള്ള ലൈഫ് ഇൻഷ്വറൻസ് ആൺ
ശരിക്കും വേണ്ടത്. അത് ഇത്തരം
പ്രൊഡക്ടുകളിൽ ലഭിക്കില്ല. ഇനി റിട്ടേൺ
ആണെങ്കിലോ , MUtual Fund നൽകുന്നതിലും വളരെ
കുറവാണ്!
ULIP പ്രൊഡക്ടുകൾ , വളരെ
ഉയർന്ന സർവീസ് ചാർജുകൾ
ഈടാക്കുന്നു. ഏജന്റിന്റെ കമ്മീഷൻ
40% വരെയാണ്. പിന്നെ മറ്റ് ചാർജുകൾ
. ഇവയൊക്കെ നമ്മൾ നൽകുന്ന പ്രിയമിയത്തിൽ
നിന്ന് എടുക്കും. 1 ലക്ഷം
രുപ നിക്ഷേപിക്കാൻ നൽകിയാൽ
, അതിൽ നിന്നും 40,000/ രുപ
ഏജന്റിന്റെ കമ്മീഷനാണ്! പിന്നെയും ചാർജുകൾ
....അവ കഴിഞ്ഞുള്ള തുകയാണ്
ഇൻവെസ്റ്റ്മെന്റിന് പോകുന്നത്! ( LIC യിലെ രീതികളും
ഇങ്ങനെയൊക്കെ തന്നെയാണ്.) നമ്മൾ
അടക്കുന്ന പണത്തിന് ആനുപാതികമായ
യൂണിറ്റുകളാണ് അലോട്ട്‌ചെയുന്നത്. വർഷാവർഷം അലോട്ടുചെയ്യുന്ന യൂണിറ്റിന്റെ എണ്ണം മിക്കവാറും
കുറയുന്നത് കാണാം. അവ വിറ്റ്
, കമ്പനി - ചാർജുകൾ ഈടാക്കുന്നതാണ് കാരണം!!
( Mutual Fund ൽ ഓരോ തവണയും
നമുക്ക് അലോട്ടുചെയ്യുന്ന യൂണിറ്റുകൾ
അങ്ങനെ തന്നെ തുടരും. ഒന്നു പോലും
കുറയില്ല! Mutual ഫണ്ട് കമ്പനികൾ
ഈടാക്കുന്നത് , വെറും 1 മുതൽ 2
വരെ ശതമാനം മാത്രം.
അത് ലാഭത്തിൽ നന്നാണ്
കുറയ്ക്കുന്നത്! 1 ലക്ഷത്തിന് പാമാവധി
2000/ രുപ
. അതും ഒരുമിച്ചല്ല എടുക്കുന്നത്.(
Mutual Fund Distributor ക്കുള്ള കമ്മീഷൻ
1 ശതമാനത്തിൽ താഴെ മാത്രം( 1,000 രുപയിൽ
താഴെ!) ULIP കമ്മീഷൻ ഒരു
ലക്ഷത്തിന് 40,000!)
മനസ്സിലാക്കാവുന്ന വസ്തുതകൾ : 1. പ്രൊഡക്ടിന്റെ
എക്സ്പെൻസ് വളരെ കൂടുതലാണ്. 2. ആവശ്യമായ
Life Insurance കവറേജ് ലഭിക്കാൻ
സാധ്യതയില്ല. 3. നിക്ഷേപിക്കുന്ന തുകയ്ക്കു
, Mutual Fund വുമായി താരതമ്യപ്പെടുത്തുമ്പോൾ , റിട്ടേൺ വളരെ കുറവാണ്.
4. കുറെ വർഷം ലോക്കിംഗ് പിരീഡ്
ഉണ്ട്.
(തുടരും
)
Retirement Adviser | NISM Certified
Mutual Fund Distributor | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------
No comments:
Post a Comment