+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, December 15, 2024

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 1 | First Lesson: സാമ്പത്തിക പാഠം – 11

 First Lessonസാമ്പത്തിക പാഠം – 11


എന്തിന് Mutual Fund നിക്ഷേപിക്കണം ?  - Part - 1

 നമ്മുടെ  Savings / Investment - Land Scape

ഇങ്ങനെ പട്ടികപ്പെടുത്താം എന്നു തോന്നുന്നു.

 

📍 Bank A/C - Savings

📍FD - Savings

📍RD - Savings

 

📍bonds and debentures

 

📍Chitty - Savings

 

📍LIC - Insurance - Savings & Life Insurance

 

📍ULIP - Insurance + Investment

 

📍Gold - daily use + Investment

 

📍Real Estate - Investment

 

📍Mutual Fund - Investment

 

📍ETF - Investment

 

📍Share Trading - Investment

 

📍Future & Option -Investment

 

📍Commodity - Investment

 

 

Savings , Investment - ഇവ രണ്ടും വ്യത്യസ്തമായ കാര്യങ്ങളാണ്. സേവിംഗ്സ് കാര്യമായ റിട്ടേൺ തരുന്നില്ല. നമ്മുടെ പണം വളർത്താൻ സേവിംഗ്സ് പ്രൊഡക്ടുകൾക്ക് കഴിയില്ല!

 

📍 Bank A/C - Savings - 3% താഴെ റിട്ടേൺ

📍FD - Savings - 7.5 % ശതമാനത്തിൽ താഴെ

📍RD - Savings - 7.5 % ശതമാനത്തിൽ താഴെ

 

📍Bonds and debentures- 7.5 % ശതമാനത്തിൽ താഴെ

 

📍Chitty - Savings - പറയത്തക്ക റിട്ടേൺ ഇല്ല!

 

ഇവയൊക്കെ സേവിംഗ്സ് വിഭാഗത്തിൽപ്പെടുന്ന പ്രൊഡക്ടുകളാണ്. ഇവയ്ക്കു നൽകാൻ കഴിയുന്ന നേട്ടം 7.5 % ശതമാനത്തിൽ താഴെയാണ്.

 

അപ്പോൾ വരുന്ന ചോദ്യം ഇതാണ് : 7 - 7.5 % റിട്ടേൺ നല്ലതല്ലേ ?

അല്ല.

കാരണം പണപ്പെരുപ്പം (Inflation ) 5 - 7 % ആണ്! (പണത്തിന്റെ മൂല്യം കുറയൽ )

വർഷം തോറും 7% കുറയുക.

Fixed Deposit നിന്ന് 7% നിരക്കിൽ പലിശ ലഭിക്കുന്നു എന്ന് കരുതുക. അതേ നിരക്കിൽ പണപ്പെരുപ്പവും ! കിട്ടിയ 7 പണപ്പെരുപ്പവുമായി തട്ടിക്കിഴിച്ചു. ബാക്കി എന്ത്? മുതൽ അതേപടി. ഒട്ടും വളർന്നില്ല. മാത്രമല്ല, പലിശ വരുമാനത്തിന് വർഷം തോറും 10% Tax കൊടുക്കുകയും വേണം!!

 

ചുരുക്കം ഇതാണ് : സേവിങ്സ് പ്രൊഡക്ടുകൾ പണം വളർത്താൻ ഉപകരിക്കുന്നവയല്ല! അവ മോശമെന്നല്ല. അവ ചില സന്ദർഭങ്ങളിൽ അത്യാവശ്യവുമാണ്.

പ്രൊഡക്ടിന്റെ സ്വഭാവം നന്നായി മനസ്സിലാക്കണം എന്നേയുള്ളൂ. ( പണം വളരാൻ വേണ്ടി Fixed Deposit ഇട്ടിരിക്കുന്നു എന്ന് പറയുന്നത് യാഥാർഥ്യവുമായി നിരക്കുന്നതല്ല എന്ന് സാരം )

 

(തുടരും )

UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------

No comments:

Post a Comment