ലേഖന പരമ്പര - 1
കഴിഞ്ഞ മുപ്പത്തി അഞ്ച് വർഷത്തിലേറെയുള്ള അധ്യാപന
ജീവിതത്തിൽ മനസ്സിലാക്കിയ ഒരു പ്രധാനകാര്യം ഇതാണ്:- വിദ്യാലയങ്ങളിൽ / കലാലയങ്ങളിൽ First Lesson പഠിപ്പിക്കുന്നില്ല എന്നത് ! അവിടെങ്ങളിൽ സാമ്പത്തിക പാഠം പാഠ്യവിഷയമല്ല!
ഇക്കണോമിക്സ് / കൊമേഴ്സ് അധ്യാപകർ കുറേയേറെ കാര്യങ്ങൾ
മനസ്സിലാക്കുന്നുണ്ട്. അവ ക്ലാസ്സുകളിൽ വിനിമയം ചെയ്യുന്നുമുണ്ടാവാം. എന്നാൽ, മണി
മാനേജുമെൻ്റ് ,
സമ്പാദിക്കേണ്ടതിൻ്റെ ആവശ്യകത , സേവിംഗ്സ്
, ഇൻവെസ്റ്റ്മെൻ്റ് പ്രോഡക്ടുകൾ , ബഡ്ജറ്റിംഗ് , അവശ്യം
വേണ്ട ഇൻഷ്വറൻസുകൾ - തുടങ്ങിയവയൊന്നും പഠിപ്പിക്കപ്പെടുന്നില്ല തന്നെ!
ഇവയെക്കുറിച്ചുള്ള അവബോധം പൊതുവായി
എല്ലാവർക്കും ലഭ്യമാകേണ്ടതല്ലേ?
എൻ്റെ തലമുറ ഇക്കാര്യങ്ങളിൽ നിരക്ഷർ തന്നെ! ചെറിയ ശതമാനം
അപവാദമായി ഉണ്ടാവാം. ഞങ്ങളൊക്കെ എന്തൊക്കെയാണ് കാട്ടി കൂട്ടിയത് / തുടരുന്നത് ? ശമ്പളക്കാർ വരുമാനം
എങ്ങനെയെക്കെയോ ചെലവഴിക്കുന്നു! 10-ആം തീയതി കഴിഞ്ഞാൽ കടം വാങ്ങേണ്ട
ഗതികേട്. ആരാണ് ഇവിടെ പ്രതി? നമ്മൾ മാത്രമോ? നമ്മെ
ആരാണിതൊക്കെ പഠിപ്പിച്ചത്?
എന്തു പരിശീലനമാണ് ലഭിച്ചത്? അറ്റക്കെ
പരീക്ഷണത്തിനറങ്ങി അത്രമാത്രം. ചെലോർക്ക് ശര്യാവും ചെലോർക്ക് .........!!! അത്ര
തന്നെ!
മറ്റ് വരുമാനമുള്ളവർ ഹാപ്പിയാണ്. സമ്പന്നമായ കുടുംബ
പശ്ചാത്തലം ഉള്ളവരും - ഹാപ്പിയാണ് . മറ്റുള്ളവർ ......
അടുത്ത തലമുറയും ഈ പരീക്ഷണ ജീവിതം തുടരുന്നു ... തെറ്റ്
പറ്റുമ്പോൾ - ഒറ്റ തിരിഞ്ഞ് ആക്രമണം, ആക്രോശം, പരിഹാസം...
ഒരിടത്തു നിന്നും ഒരു വിധ പരിപരിശീലനവും മണി മാനേജുമെൻ്റിൽ ലഭിച്ചില്ല എന്നത്
പ്രത്യേകം ഓർമ്മിക്കുക.
സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ എന്താണ്? എന്താണ്
അതുകൊണ്ട് അർഥമാക്കുന്നത്. കുടുംബത്തിൽ 5 ലക്ഷം മാസ വരുമാനം വന്നാൽ
ലഭിക്കുന്നതാണോ അത്?
അതേക്കുറിച്ച് പിന്നാലെ വിശദീകരിക്കാം.
ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട വിഷയമാണിതെന്ന്
ഞാൻ കരുതുന്നു. കുട്ടികൾക്കുൾപ്പെടെ ഇക്കാര്യങ്ങളിൽ സാമാന്യ വിവരങ്ങൾ നൽകേണ്ടത്
മുതിർന്ന തലമുറയുടെ കടമയാണ്! അതിന് നമുക്കതേക്കുറിച്ച് ധാരണകൾ ഉണ്ടാവണമെല്ലോ.
അതിനുള്ള എളിയ ശ്രമമാണിത്.
സാധാരണക്കാരായ / കൂലിപ്പണിക്കാരായ ബഹുഭൂരിപക്ഷം പേർ വരുമാനം
എങ്ങനെ ചെലവഴിക്കുന്നു?
ആ കുടുംബങ്ങളിൽ നിന്നും വരുന്നവരാണ് ഭൂരിഭാഗം
വിദ്യാർഥികളും. കുടുംബത്തിലെ സാമ്പത്തിക ആസൂത്രണമില്ലായ്മ അവർക്കുണ്ടാക്കുന്ന
പ്രതിബന്ധങ്ങൾ നിരവധിയല്ലേ?
നമ്മുടെ സാമൂഹിക - സാമ്പത്തിക ചുറ്റുപാടുകൾ വിശകലനം
ചെയ്യപ്പെടേണ്ടതല്ലേ?
യാഥാസ്ഥിതികമായ മനോഭാവങ്ങൾ മാറ്റപ്പെടേണ്ടതല്ലേ?
എങ്ങനെ ഇതൊക്കെ സാധ്യമാകും? എന്താണ് അതിനുള്ള
വഴികൾ ? നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും ?
(
ഇതൊരു പരമ്പരയാണ്. അടുത്തഭാഗം ഉടൻ. ഇവ
കണ്ണിൽപ്പെടുന്നവരൊക്കെ സജീവമായി പ്രതികരിക്കണമെന്ന് അഭ്യർഥിക്കുന്നു.)
UDHAYAKUMAR S
Retirement Adviser | NISM Certified
Registration no - NISM-202400206412
90746 55863
--------------------------------------------------------------------------------------------------------