+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Saturday, September 7, 2024

കോടികൾ പാഴാക്കിയ നമ്മൾ !

 

First Lesson: സാമ്പത്തിക പാഠം – 2

കാര്യം ശരിയാണ്. ശരിയായ സാമ്പത്തിക ആസൂത്രണം ഉണ്ടായിരുന്നെങ്കിൽ , എത്ര താഴ്ന്ന വരുമാനക്കാരനും സാധ്യമായേക്കാവുന്ന കാര്യമാണ്. വെറും തള്ളല്ല കേട്ടോ.

 

സമ്പാദിക്കൽ  25 - 35  വയസ്സിൽ തുടങ്ങുന്നതാണ് സാധാരണ പതിവ്. ( ജോലിയ്ക്ക് പോകുന്ന പ്രായം ) എന്തു ജോലിയുമാകട്ടെ. മാസം 5,000 - 10,000 മാറ്റി വയ്ക്കാൻ കഴിയുന്നു എന്ന് വിചാരിക്കുക. ആ സമയത്ത് തീർച്ചയായും കഴിഞ്ഞേക്കും. അപ്പോൾ മാസം സേവ് ചെയ്യുന്ന തുക 5,000 - 10,000.

 

ഇതിനെ എവിടെ ഇൻവെസ്റ്റ് ചെയ്യാം? എന്തിനാണ് ഇൻവെസ്റ്റ് ചെയ്യുന്നത്? ഒന്നാമത്തെ ചോദ്യം നിക്കട്ടെ. രണ്ടാമത്തെ ചോദ്യത്തെക്കുറിച്ചാലോചിക്കാം. സേവിംഗ്സും ഇൻവെസ്റ്റ് മെൻ്റും തമ്മിൽ വ്യത്യാസമുണ്ടല്ലോ. സേവിംഗ്സ് ഒരു മനോഭാവമാണ്; ഇൻവെസ്റ്റ്മെൻറ് അതിൻ്റെ ആക്ഷൻ ആണ്.

 

ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലെ പണം - സേവിംഗ്സ് ആണ്. ഇൻവെസ്റ്റ്മെൻ്റ് അല്ല. കൂടുതൽ ഇൻകം ജനറേറ്റു ചെയ്യുന്നതിനുള്ള ഉപാധിയാണ് ഇൻവെസ്റ്റ്മെൻ്റ്. ഇൻവെസ്റ്റ് ചെയ്യാൻ ധാരാളം പ്രോഡക്ടുകൾ ലഭ്യമാണ്.

 

ബാങ്ക് FDയാണ് നമുക്ക് ഏറ്റവും പരിചയമുള്ള ഇൻവെസ്റ്റ്മെൻ്റ് പ്രോഡക്ട് . എത്ര പലിശ കിട്ടും?  7 മുതൽ 9 വരെ ആകാം. നാഷണലൈസ്ഡ് ബാങ്കുകളിൽ പലിശ കുറവായിരിക്കും. സഹകരണ സംഘങ്ങളിലും സ്വകാര്യ ബാങ്കുകളിലും പലിശ  കൂടുതൽ ലഭിക്കും. ക്രെഡിറ്റ് റിസ്ക് - എന്നൊരു കാര്യമുണ്ട്. പെട്ടെന്ന് പൊളിയാൻ സാധ്യതയില്ലാത്തിടത്ത് ചെറിയ പലിശ. പൊട്ടാൻ സാധ്യത നിലനിൽക്കുന്നിടത്ത് കൂടുതൽ പലിശ ! ( എന്നാലേ ജനത്തിനെ ആകർഷിക്കാൻ കഴിയു !) ക്രെഡിറ്റ് റിസ്ക് - സ്വന്തം ചുമലിൽ ഏൽക്കുക. അതേ വഴിയുള്ളു.

 

പലിശ കിട്ടുന്നത് - 7 മുതൽ 9 വരെ. അതും സിമ്പിൾ ഇൻ്ററസ്റ്റ്. 10 വർഷം FD ഇട്ടാൽ , ഓരോ വർഷവും ഒരേ നിരക്കിൽ / ഒരേ തുക ലഭിക്കും. ഉദാഹരണം :- 10,000 രൂപ 8% പലിശയ്ക്ക് FD ഇട്ടു. 10 വർഷം കാലാവധി. 8% =  800 രൂപ. ഒന്നാം വർഷം 800 രൂപ, രണ്ടാം വർഷം 800 രൂപ , അങ്ങനെ 10 വർഷവും ലഭിക്കുന്നു. 10 വർഷം തികയുമ്പോൾ 18,000/ രൂപ ലഭിക്കുന്നു.

 

ലാഭമല്ലേ ? ലാഭം തന്നെ. 10 വർഷം കൊണ്ട് 10,000 രൂപ 18,000 രൂപയായി വളർന്നു.

 

ഓരോ വർഷവും പണത്തിൻ്റെ മൂല്യത്തെ കാർന്നു തിന്നുന്ന ഒന്നുണ്ട്. പണപ്പെരുപ്പം - Inflation. അതിൻ്റെ നിരക്ക് 5 -7 % വരെയാണ്. എന്നു വച്ചാൽ  ആകെ തുകയുടെ 7% ഓരോ വർഷവും കുറഞ്ഞു കൊണ്ടിരിക്കുന്നു എന്നർഥം. പർച്ചേസിംഗ് പവർ കുറയുന്നു എന്ന് സാരം. അപ്പോൾ 7% പലിശ പണപ്പെരുപ്പം നേരിടാൻ വേണം ! 8% പലിശക്കാണ് FD ഇട്ടത്. അതിൽ നിന്ന് 7% കുറച്ചാൽ 1% . യഥാർഥ ലാഭം - 1% പലിശ മാത്രം എന്നർഥം. എത്രയാണോ പലിശയായി നേടിയത് അതിൻ്റെ 10% tax ആയി സർക്കാരിനും നൽകണം. ( അല്ലെങ്കിൽ tax സ്ലാബ് അനുസരിച്ച് ) 1% ത്തിൽ നിന്നും tax തുകയും കുറച്ചാൽ എത്ര ബാക്കി വരുന്നുവോ അതാണ് Actual Profit !

 

FD എന്ന Invest Instrument Inflation ൽ നിന്ന് നമ്മുടെ പണത്തെ രക്ഷിക്കാൻ സഹായിച്ചേക്കാം. വലിയ തോതിൽ റിട്ടേൺ ജനറേറ്റുചെയ്യാൻ സഹായിക്കില്ല എന്നർഥം.

 

ഭാവിയിലെ ആവശ്യങ്ങൾ നേരിടാൻ ചെറിയ കളികൾ പോരല്ലോ. Inflation നെ Beat ചെയ്തു കൊണ്ട്, മോശമല്ലാത്ത Return തരുന്ന Investment Products വേണം. അത്തരത്തിലുള്ളവ ധാരാളമായുണ്ട്. Return കൂടുതൽ പ്രതീക്ഷിക്കുന്നതിനനുസരിച്ച് Risk ഉം കൂടി കൂടി വരും!

 

Compounding എന്ന മഹാത്ഭുതം

ആൽബർട്ട് ഐൻസ്റ്റീൻ ലോകത്തിലെ 8-ാമത്തെ ലോകാത്ഭുതം എന്നാണ് Compounding നെ വിശേഷിപ്പിച്ചത്!  മുകളിൽ നമ്മൾ FD യെക്കുറിച്ച് പറഞ്ഞപ്പോൾ - Simple Interest എന്ന് പറഞ്ഞല്ലോ. സാധാരണ പലിശ. അതിൻ്റെ പവർഫുൾ വെർഷനാണ് Compounding Interest ( കൂട്ടുപലിശ ) എന്നത് !

 

FD യുടെ ഉദാഹരണത്തിൽ, ഓരോ വർഷവും ഒരേ നിരക്കിൽ പലിശ കിട്ടി എന്നാണല്ലോ നാം കണ്ടത്. അവിടെ കോമ്പൗണ്ടിംഗ് ഇൻ്ററസ്റ്റ് ആണ് ബാധകമായതെങ്കിൽ, രണ്ടാം വർഷം മുതൽ, മുതലിലും പലിശയിലും മാറ്റം വന്നു കൊണ്ടേയിരിക്കും.

 

രണ്ടാം വർഷ മുതൽ ( Principal AMT ) - 10,000 + 800 = 10,800/

 

മൂന്നാം വർഷ Principal - 10,800 + 8 % പലിശ = 11,664/

 

നാലാം വർഷ principal - 11,664 + 8% = 12,597.12

 

ഇങ്ങനെ പോകും. മുതലും കൂടുന്നു. പലിശയും കൂടുന്നു. ( പലിശ നിരക്ക് 8% തന്നെ)

 

10 വർഷം കഴിയുമ്പോൾ തിരികെ ലഭിക്കുന്നത് - 21,589/ രൂപയാണ്!

 

Simple Interest ൽ - 18,000/

Compound Interest ൽ - 21,589/

 

( Post Office നിക്ഷേപങ്ങളിൽ ചിലതിൽ Compounding Interest ആണ് ബാധകമായിട്ടുള്ളത് )

 

നഷ്ടപ്പെടുത്തിയ കോടികൾ - എന്നാണല്ലോ തലക്കെട്ട്. അതേക്കുറിച്ച് ചിലതു നോക്കാം. കോമ്പൗണ്ട് ഇൻ്ററസ്റ്റിൻ്റെ ശക്തി നോക്കാൻ ചില എക്സർസൈസുകൾ...

 

5,000 - 10,000 ഇൻവെസ്റ്റ് മെൻ്റിന് നീക്കി വച്ച തുക എങ്ങനെ വമ്പൻ തുകകളാകുന്നു എന്ന് നോക്കാം.

 

ആദ്യ കുഞ്ഞിന് - 21 വയസ്സാകുമ്പോൾ കോളേജ് വിദ്യാഭ്യാസത്തിനു വേണ്ടി , കുഞ്ഞിൻ്റെ ഒന്നാം വയസു  മുതൽ എല്ലാ മാസവും 1000 രൂപ 15% റിട്ടേൺ ലഭിക്കുന്ന Invest Instrument ൽ നിക്ഷേ പിച്ചാൽ 21-ാം വർഷം ലഭിക്കുന്ന റിട്ടേൺ - 17,72,673 രൂപയാണ്!



റിട്ടേൺ 20% ലഭിച്ചാലോ? (കഴിഞ്ഞ 10 വർഷം നോക്കിയാൽ 20% റിട്ടേൺ തരുന്ന മൂച്ച്വൽ ഫണ്ടുകൾ തന്നെ ധാരാളമുണ്ട്.) തുക - 38,68,463 രൂപയാകും.



 

- നിക്ഷേപിക്കുന്നത് മാസം 1,000 മാത്രം.!

 

 

2. തുക 5,000/ ആക്കിയാലോ. റിട്ടേൺ - 88,63,364 ആകും. ( 15% )

20% കിട്ടിയാൽ - 1,93,42,313 രൂപയാകും. കോടിപതിയായി !





 

3. ലോണെടുക്കാതെ വീടുവയ്ക്കാൻ -

വീട് 10 വർഷം കഴിഞ്ഞ് മതി എന്നു വിചാരിച്ചാലോ. അതുവരെ വാടകയ്ക്കു താമസിക്കാം. മാസം 25,000/ 10 വർഷം നിക്ഷേപിച്ചാൽ റിട്ടേൺ - 20% = 95,59,089 രൂപ


 

4. മകന് / മകൾക്ക് - അവരുടെ വയസുകാലത്തെ ചെലവിന് -

10 വയസു മുതൽ 500/ രൂപ മാസം മാറ്റി വച്ചാൽ - 50 വർഷം കൊണ്ട് 61.83 കോടി രൂപയായേക്കാം.

( ആദ്യ 20 വർഷം രക്ഷിതാക്കളും പിന്നീട് കുട്ടികളും ഇൻവെസ്റ്റ് ചെയ്യുന്ന മോഡിൽ ആലോചിച്ചാൽ )



 

Compounding Interest ൻ്റെ പ്രഭാവം കാണിക്കാനാണ് ഈ ഉദാഹരണങ്ങൾ നൽകിയത്. ഇത് സ്റ്റഡി പർപ്പസിന് മാത്രം നൽകുന്നതാണ്.

 

(തുടരും)


  UDHAYAKUMAR S

Retirement Adviser | NISM Certified 

Registration no - NISM-202400206412

 സംശയങ്ങൾ പങ്കുവയ്ക്കാനുള്ള WhatsApp Group 

                   👉           CLICK HERE


More Details  - 90746 55863

----------------------------------------------------------------------------------------

Thursday, September 5, 2024

First Lesson: സാമ്പത്തിക പാഠം

 

ലേഖന പരമ്പര - 1 



കഴിഞ്ഞ മുപ്പത്തി അഞ്ച് വർഷത്തിലേറെയുള്ള അധ്യാപന ജീവിതത്തിൽ മനസ്സിലാക്കിയ ഒരു പ്രധാനകാര്യം ഇതാണ്:- വിദ്യാലയങ്ങളിൽ / കലാലയങ്ങളിൽ First Lesson പഠിപ്പിക്കുന്നില്ല എന്നത് ! അവിടെങ്ങളിൽ സാമ്പത്തിക പാഠം പാഠ്യവിഷയമല്ല!

 

ഇക്കണോമിക്സ് / കൊമേഴ്സ് അധ്യാപകർ കുറേയേറെ കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട്. അവ ക്ലാസ്സുകളിൽ വിനിമയം ചെയ്യുന്നുമുണ്ടാവാം. എന്നാൽ, മണി മാനേജുമെൻ്റ് , സമ്പാദിക്കേണ്ടതിൻ്റെ ആവശ്യകത , സേവിംഗ്സ് , ഇൻവെസ്റ്റ്മെൻ്റ് പ്രോഡക്ടുകൾ , ബഡ്ജറ്റിംഗ് , അവശ്യം വേണ്ട ഇൻഷ്വറൻസുകൾ - തുടങ്ങിയവയൊന്നും പഠിപ്പിക്കപ്പെടുന്നില്ല തന്നെ! ഇവയെക്കുറിച്ചുള്ള അവബോധം  പൊതുവായി എല്ലാവർക്കും ലഭ്യമാകേണ്ടതല്ലേ?

 

എൻ്റെ തലമുറ ഇക്കാര്യങ്ങളിൽ നിരക്ഷർ തന്നെ! ചെറിയ ശതമാനം അപവാദമായി ഉണ്ടാവാം. ഞങ്ങളൊക്കെ എന്തൊക്കെയാണ് കാട്ടി കൂട്ടിയത് / തുടരുന്നത് ശമ്പളക്കാർ വരുമാനം എങ്ങനെയെക്കെയോ ചെലവഴിക്കുന്നു! 10-ആം തീയതി കഴിഞ്ഞാൽ കടം വാങ്ങേണ്ട ഗതികേട്. ആരാണ് ഇവിടെ പ്രതി? നമ്മൾ മാത്രമോ? നമ്മെ ആരാണിതൊക്കെ പഠിപ്പിച്ചത്? എന്തു പരിശീലനമാണ് ലഭിച്ചത്? അറ്റക്കെ പരീക്ഷണത്തിനറങ്ങി അത്രമാത്രം. ചെലോർക്ക് ശര്യാവും ചെലോർക്ക് .........!!! അത്ര തന്നെ!

 

മറ്റ് വരുമാനമുള്ളവർ ഹാപ്പിയാണ്. സമ്പന്നമായ കുടുംബ പശ്ചാത്തലം ഉള്ളവരും - ഹാപ്പിയാണ് . മറ്റുള്ളവർ ......

 

അടുത്ത തലമുറയും ഈ പരീക്ഷണ ജീവിതം തുടരുന്നു ... തെറ്റ് പറ്റുമ്പോൾ - ഒറ്റ തിരിഞ്ഞ് ആക്രമണം, ആക്രോശം, പരിഹാസം... ഒരിടത്തു നിന്നും ഒരു വിധ പരിപരിശീലനവും മണി മാനേജുമെൻ്റിൽ ലഭിച്ചില്ല എന്നത് പ്രത്യേകം ഓർമ്മിക്കുക.

 

സാമ്പത്തിക സ്വാതന്ത്ര്യം എന്നാൽ എന്താണ്? എന്താണ് അതുകൊണ്ട് അർഥമാക്കുന്നത്. കുടുംബത്തിൽ 5 ലക്ഷം മാസ വരുമാനം വന്നാൽ ലഭിക്കുന്നതാണോ അത്? അതേക്കുറിച്ച് പിന്നാലെ വിശദീകരിക്കാം.

 

ഇന്നത്തെ സാഹചര്യത്തിൽ വളരെ പ്രധാനപ്പെട്ട വിഷയമാണിതെന്ന് ഞാൻ കരുതുന്നു. കുട്ടികൾക്കുൾപ്പെടെ ഇക്കാര്യങ്ങളിൽ സാമാന്യ വിവരങ്ങൾ നൽകേണ്ടത് മുതിർന്ന തലമുറയുടെ കടമയാണ്! അതിന് നമുക്കതേക്കുറിച്ച് ധാരണകൾ ഉണ്ടാവണമെല്ലോ. അതിനുള്ള എളിയ ശ്രമമാണിത്.

 

സാധാരണക്കാരായ / കൂലിപ്പണിക്കാരായ ബഹുഭൂരിപക്ഷം പേർ വരുമാനം എങ്ങനെ ചെലവഴിക്കുന്നു? ആ കുടുംബങ്ങളിൽ നിന്നും വരുന്നവരാണ് ഭൂരിഭാഗം വിദ്യാർഥികളും. കുടുംബത്തിലെ സാമ്പത്തിക ആസൂത്രണമില്ലായ്മ അവർക്കുണ്ടാക്കുന്ന പ്രതിബന്ധങ്ങൾ നിരവധിയല്ലേ? നമ്മുടെ സാമൂഹിക - സാമ്പത്തിക ചുറ്റുപാടുകൾ വിശകലനം ചെയ്യപ്പെടേണ്ടതല്ലേ? യാഥാസ്ഥിതികമായ മനോഭാവങ്ങൾ മാറ്റപ്പെടേണ്ടതല്ലേ?

 

എങ്ങനെ ഇതൊക്കെ സാധ്യമാകും? എന്താണ് അതിനുള്ള വഴികൾ ? നമുക്ക് എന്തൊക്കെ ചെയ്യാൻ കഴിയും ?

 

( ഇതൊരു പരമ്പരയാണ്. അടുത്തഭാഗം ഉടൻ. ഇവ കണ്ണിൽപ്പെടുന്നവരൊക്കെ സജീവമായി പ്രതികരിക്കണമെന്ന് അഭ്യർഥിക്കുന്നു.)

 

       UDHAYAKUMAR S

Retirement Adviser | NISM Certified 

Registration no - NISM-202400206412

     

90746 55863


--------------------------------------------------------------------------------------------------------