+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Thursday, June 30, 2022

മലയാളഭാഷയിലെ ഭാവുകത്വം : 15ാം നൂറ്റാണ്ടു വരെ : Webinar By hssMozhi - Dr ...

hssMozhi മലയാള അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രണ്ടാമത്തെ വെബിനാർ 28 - 06 - 2022 ചൊവ്വാഴ്ച രാത്രി 8 മണിക്കാണ് തുടങ്ങിയത്. 

 ഡോ കുമാർ ജെ ( അസി. പ്രൊഫസർ , മഹാരാജാസ് കോളേജ്, എറണാകുളം ) " മലയാള കവിതയിലെ ഭാവുകത്വം : 15-ാം നൂറ്റാണ്ടു വരെ " - എന്ന വിഷയം അവതരിപ്പിച്ചു. 

 ഭാഷാ ചരിത്ര പഠനത്തിന്റെ പുതുവഴികൾ ചൂണ്ടികാട്ടി. സാഹിത്യചരിത്രകാരന്മാരുടെ തെറ്റായ വിശകലനങ്ങൾ പുതിയ നിരൂപണത്തിന്റെ ടൂളുകൾ ഉപയോഗിച്ച് പുതുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഭാഷാ-സാഹിത്യ ചരിത്ര പഠനത്തിന്റെ രീതിശാസ്ത്രം പുതിയ കാലത്ത് എന്തായാരിക്കണം എന്നതിനെക്കുറിച്ച് ഉദാഹരണ സഹിതം വിവരിച്ചു. 

 മലായാളം അധ്യാപകർ ക്ലാസുകളിൽ കാലങ്ങളായി പറഞ്ഞുവരുന്ന ചിലതൊക്കെ നിരൂപണ ദൃഷ്ട്യാ പരിശോധിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കഴിഞ്ഞു. തികച്ചും പണ്ഡിതോചിതമായ വിഷയാവതരണം 1 മണിക്കൂർ നീണ്ടു. അതിനു ശേഷം ശ്രോതാക്കൾ ചർച്ചയിൽ പങ്കെടുത്തു. സംശയങ്ങൾ ഉന്നയിച്ചു. വിഷയാവതാരകൻ അവയ്ക്ക് മറുപടി പറഞ്ഞു. രാത്രി 9.45 ന് വെബിനാർ അവസാനിച്ചു. 

 എല്ലാ ആഴ്ചകളിലും വെബിനാർ നടത്തണമെന്ന ആവശ്യം ഉയർന്നു. അതിനനുസൃതമായി ആവശ്യമായ നടപടികൾ കൈക്കൊള്ളാമെന്ന് കോ-ഓർഡിനേറ്റർ ഉറപ്പു നൽകി.


 

No comments:

Post a Comment