+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Wednesday, July 20, 2022

FB യിൽ കിടന്നുറങ്ങുന്നവർ ....

 അപ്പുമാഷുടെ ഡയറി -3



Facebook ന്റെ വളർച്ചയെ സൂപ്പർ വേഗത്തിലാക്കിയ രാജ്യം ഇന്ത്യയാണ്.

നിധി കിട്ടിയപോലെയാണ് അതിലേക്ക് ഓടിക്കേറിയത് !

കേരളീയർ പണ്ടേ വിശ്വപൗരരാണല്ലോ. മുമ്പേ ജ്ഞാനികൾ അതിൽ കയറിപ്പറ്റിയിരിരുന്നു. പാമരർ മടിച്ചു മടിച്ചു നിന്നു.

കയറണോ ....

വേണോ ...

സാമ്രാജ്യത്വത്തിന്റ പിണിയാളന്മാരല്ലേ ...

പയ്യെ പയ്യെ ആബാലവ്യദ്ധം കയറിത്തുടങ്ങി ...

 

അധ്യാപകക്കൂട്ടം അപ്പോഴും അറച്ചറച്ചു നിന്നു ...

നമുക്ക് പറ്റിയതല്ല ...

ഒടുവിൽ ,

അടിവച്ചടിവച്ച് ....

പ്രൊഫൈലിൽ പക്ഷികളും ദൈവങ്ങും സാധുമൃഗങ്ങളും വന്നു ..

മാനം പോകരുതല്ലോ ...

അതിനാൽ ഒളിഞ്ഞിരുന്നു ...

മറ്റുള്ളവർ എഴുതുന്നത് വായിച്ച് കാലം പോക്കി ...

 

വെയിൽ വന്നു

മഴ വന്നു

ഇപ്പോൾ മുഖം മൂടി മാറ്റി.

തനി മുഖം കാട്ടി രംഗത്തെത്തിത്തുടങ്ങി ...

അങ്ങനെ അധ്യാപകരും സജീവമായി ...

ഗമണ്ടൻ വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞു തുടങ്ങി ...

ആദ്യമാദ്യം പോലീസ് വെരിഫിക്കേഷൻ നടത്തി ഫ്രണ്ട് റിക്വസ്റ് അംഗീകരിച്ചു...

പിന്നെ പിന്നെ എല്ലാരേയും അകത്താക്കി ...

പെണ്ണെഴുത്ത്, ഫെമിനിസം ഒക്കെ ഏറെ ചർച്ചിച്ചു. സ്ത്രീകൾ FB യിൽ സജീവമാകുന്നു.

അധ്യാപികമാരും അണിനിരക്കുന്നു.

ചില ഉശിരത്തികൾ എല്ലാത്തിനും അഭിപ്രായം പറഞ്ഞു തുടങ്ങുന്നു...

സ്ത്രീ വിരുദ്ധന്മാരെ വളഞ്ഞിട്ടാക്രമിച്ചു ...

വലിയ എഴുത്തുകാരുടെ കൃതികളിൽ നിന്നും സ്ത്രീ വിരുദ്ധതയുടെ ഫോസിലുകൾ കണ്ടെത്തി ...

പ്രചരിപ്പിച്ചു

അർമാദിച്ചു...

 

ശേഷം,

FB ഇല്ലാതെ ജീവിതമില്ല എന്ന മട്ടിലായിരിക്കുന്നു !

പല്ലു തേപ്പ് മുതൽ പോസ്റ്റിത്തുടങ്ങുന്നു. പുതിയ സാരി, ചെരുപ്പ്, പൂച്ച, പട്ടി, കുട്ടി ഒക്കെ പോസ്റ്റായി ...

ഒരു ദിവസം ഒന്നിലേറെ പോസ്റ്റുകൾ ...

മൂപ്പിക്കാൻ മഹിളാമണികൾ ലൈക്കും ഇമോജിയുമായി നിൽക്കുന്നു ...

എല്ലാത്തിനെക്കുറിച്ചും അഭിപ്രായം പറയും. ഞാൻ പറഞ്ഞില്ലെങ്കിൽ ലോകത്തിന് എന്തോ പന്തികേട് പറ്റും എന്ന ഭാവേന കുറേ .......

 

കിടപ്പും കുടിയും Facebook ലാക്കിയവരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. അതിൽ ആൺ-പെൺ വ്യത്യാസമില്ല.

 

ഇതൊരു പുതിയ രോഗാവസ്ഥയാണെന്നും പറഞ്ഞുകേൾക്കുന്നു.

പ്രദർശനപരത പഴയ വാക്കാണ്.

അതാണോ ?

എന്തോ ആവോ ?

ഒന്നു മാത്രം അറിയാം...

ചിലരൊക്കെ മനോരോഗ ചികിത്സകരെ തേടിയിറങ്ങിയിട്ടുണ്ട് എന്ന് കേൾക്കുന്നു ...

 

കാലം വീണ്ടും മുന്നോട്ട് ....

Facebook പായവിരിച്ച് കിടക്കുന്നവരുടെ എണ്ണം വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു.


No comments:

Post a Comment