പ്രിയ സുഹൃത്തേ ,
hssMozhi
യ്ക്ക് താങ്കൾ നൽകിക്കൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ആദ്യമേ
നന്ദി രേഖപ്പെടുത്തട്ടെ...
കോവിഡ് കാലത്ത് രൂപപ്പെട്ട, ഹയർ സെക്കണ്ടറി മലയാളം അധ്യാപകരുടെ കൂട്ടായ്മയാണ് hssMozhi. മലയാളം പഠിക്കുന്ന വിദ്യാർഥികൾക്കും പഠിപ്പിക്കുന്ന
അധ്യാപകർക്കും ആവശ്യമായ പഠന വിഭവങ്ങൾ തയ്യാറാക്കുക എന്ന ലക്ഷ്യത്തിലൂന്നിയാണ്
മുന്നോട്ടു പോകുന്നത്.
+1 , +2 മലയാളം
പാഠപുസ്തകങ്ങളിലെ പാഠങ്ങളെ അടിസ്ഥാനമാക്കി വീഡിയോ ക്ലാസുകൾ തയ്യാറാക്കുകയാണ്
ആദ്യപടിയായി ചെയ്തത്. വിക്ടേഴ്സിൽ ക്ലാസെടുത്തവരുൾപ്പെടുന്ന ഒരു കൂട്ടം
അധ്യാപകരുടെ ക്ലാസുകൾ ഞങ്ങളുടെ യൂ ട്യൂബ് ചാനൽ വഴി ലഭ്യമാക്കുകയായിരുന്നു.
അധ്യാപകർക്ക് കൂടി പ്രയോജനകരമാകുന്ന തരത്തിലാണ് ക്ലാസുകൾ സംവിധാനം
ചെയ്തിട്ടുള്ളത്. ഒരു പാഠത്തെ അധികരിച്ച് , 25-30 മിനിറ്റ് ദൈർഘ്യമുള്ള ശരാശരി 4 ക്ലാസുകൾ. വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും
പൊതുസമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ലഭ്യമായതിൽ ഏറ്റവും മികച്ച
ക്ലാസുകൾ എന്ന് നിസ്സംശയം പറയാം.
ഒപ്പം ടെലഗ്രാം ചാനലുകളും
പ്രവർത്തിച്ചു തുടങ്ങി. +1 നും +2 വിനുമായി രണ്ട് ചാനലുകൾ. പാഠവുമായി ബന്ധപ്പെട്ടുള്ള
റിസോഴുകളുടെ വലിയ ശേഖരം അവിടെയുണ്ട്. പ്രതികരണങ്ങൾ രേഖപ്പെടുത്താൻ ടെലഗ്രാം
ഗ്രൂപ്പുകളും സജീവമാണ്.
എല്ലാ പാഠങ്ങളുടേയും നോട്ട്
,
ചോദ്യപേപ്പറുകളുടെ വിശദമായ ഉത്തര സൂചികകൾ , മാതൃക ചോദ്യപേപ്പറുകൾ തുടങ്ങിയവയും തയ്യാറാക്കിയിട്ടുണ്ട്.
പുതിയതായി, മലയാളം ഐച്ഛികത്തിനായി 2 ടെലഗ്രാം ചാനലുകൾ ക്രിയേറ്റു ചെയ്തിട്ടുണ്ട്.
hssMozhi
2.0
ഇപ്പോൾ മറ്റൊരു
തലത്തിലേക്ക് കടക്കുകയാണ്. hssMozhi Blog. ( www.hssmozhi.blogspot.com ) ബ്ലോഗിൽ എല്ലാം ഒരുമിച്ച്
ലഭ്യമാക്കിയിരിക്കുന്നു. എല്ലാത്തിന്റേയും ലിങ്കുകൾ അതിൽ ലഭ്യമാണ്. കൂടാതെ, സ്ഥിരം പംക്തികൾ, വിദ്യാർഥികളുടേയും അധ്യാപകരുടേയും സാഹിത്യ സൃഷ്ടികൾ, പുസ്തകാവതരണങ്ങൾ, നിരൂപണങ്ങൾ, ലേഖനങ്ങൾ മുതലായവയും ലഭിക്കുന്നു.
Blog Follow ചെയ്യുക.
ബ്ലോഗിൽ വരുന്ന ഓരോ പോസ്റ്റിനെക്കുറിച്ചുമുള്ള അറിയിപ്പുകൾ അപ്പപ്പോൾ അതുവഴി
ലഭിക്കും.
ഒരു കൂട്ടം , സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകരുടെ നിസ്വാർഥമായ
പ്രവർത്തനത്തിലൂടെയാണ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. എപ്പോഴും
ഒപ്പമുണ്ടാകുന്ന ഒരു സുഹൃത്തായാണ് നിങ്ങളെ കാണുന്നത്. നിങ്ങളുടെ വാക്കുകളെ ഏറെ
വിലമതിക്കുന്നു. എന്നും പ്രതികരണങ്ങൾ
രേഖപ്പെടുത്തി, ഞങ്ങൾക്ക്
ഊർജ്ജം നൽകണമെന്ന് ഒരിക്കൽക്കൂടി അഭ്യർഥിച്ചുകൊണ്ട്...
Team hssMozhi
( pl Share....)
No comments:
Post a Comment