അപ്പുമാഷുടെ ഡയറി - 8
നവമാധ്യമങ്ങളിൽ സ്വന്തം പിള്ളേത്തള്ളികളെ
എമ്പാടും കാണാം.
അധ്യാപകരാണ് വലിയ തള്ളുകാർ
എന്നു തോന്നാറുണ്ട്.
സ്വന്തം മകൾ / മകൾ
ജയിച്ചതിനെപ്പറ്റി / രചനകളിൽ സമ്മാനം നേടിയതിനെപ്പറ്റി / ആൽബം (എന്താണാവോ ?) ഉണ്ടാക്കിയതിനെപ്പറ്റി - ഒക്കെ തൊള്ള കീറി പറയുന്നു
...
തൊട്ടടുത്ത് നിക്കണ ചെക്കന് , നവ മാധ്യമത്തിലുടെ ആശംസ നേരുന്ന അച്ഛൻ / അമ്മ ....😱
സ്വന്തം മക്കളെ തള്ളി
വയ്ക്കുന്നവർ, സ്വന്തം സ്കൂളിലെ
കുട്ടികളെക്കൂടി പരിഗണിക്കണമേ എന്നാണപേക്ഷ.
കള്ളി വെളിച്ചത്താവുന്ന നേരം ...
പൊതു വിദ്യാഭ്യാസ സംരക്ഷകരും മാതൃഭാഷാ
സംരക്ഷകരും എന്ന് അഭിമാനിക്കുന്നവരാണ് മേൽപ്പറഞ്ഞ പിള്ളേത്തള്ളികളിൽ ഭൂരിഭാഗവും.
അത് നന്നായി...
പക്ഷേ, അവർ സ്വന്തം മക്കളെ പൊതു വിദ്യാലയത്തിൽ വിടില്ല ! (പക്ഷേ, അയൽക്കാരേ നിങ്ങടെ മക്കളെ പൊതു വിദ്യാലയത്തിലേ പഠിപ്പിക്കാവൂ. കട്ടായം! ഇല്ലെങ്കിൽ എന്റെ ജോലി...
പത്രാസ് ....!!! ) പൊതു വിദ്യാഭ്യാസ സംരക്ഷണത്തെക്കുറിച്ച് ഏക്കറു കണക്കിന് സംസാരിക്കും.
മാതൃഭാഷയുടെ ഗുണഗണങ്ങളെക്കുറിച്ച് മാലോകരെ ഉദ്ബോധിപ്പിക്കും, പുലരും വരെ.
പക്ഷേ, സ്വന്തം കുട്ടികളെ മാതൃഭാഷ പഠിപ്പിക്കില്ല!
എന്താല്ലേ....
ഇക്കാര്യങ്ങൾ അറിയുന്നതെപ്പോൾ?
സമൂഹ മാധ്യമങ്ങളിൽ സ്കോർ ഷീറ്റ്
ഉൾപ്പെടെ തള്ളി വയ്ക്കുമ്പോൾ ....
എന്താ സാറെ / ടീച്ചറെ അങ്ങനെ
എന്ന് ചോദിച്ചാൽ തീർന്നു. എന്റെ സ്വാതന്ത്ര്യം ... അവകാശം .... ജനാധിപത്യം ...
ഭരണഘടന ....
ഓടിക്കോളൂ....
അപ്പോൾ പറഞ്ഞു വന്നത് ഇതാണ്, പുറത്ത് ' വലിയ ' സംരക്ഷണം
പറയുന്നവരെ ശ്രദ്ധിക്കുക. ആത്മാർഥത വാക്കുകളിൽ മാത്രമാവാനാണ് സാധ്യത. ഒരു
ചടങ്ങിന് ..... ത്ര ന്നെ !
പിന്നല്ല .....
അണിയറയിൽ ഉയർന്ന
മറ്റൊരു ചോദ്യം ഇതാണ് :
ഡയറ്റിലെ, BRC യിലെ, SCERT യിലെ വിദഗ്ധരിൽ (?) എത്ര പേർ സ്വന്തം കുട്ടികളെ പൊതു വിദ്യാലയത്തിൽ
പഠിപ്പിച്ചു / പഠിപ്പിക്കുന്നു ?
പൊതു വിദ്യാലയത്തിലേക്ക്
പാഠപുസ്തകവും, ചോദ്യപേപ്പറും തയ്യാറാക്കുന്ന
ഇവരെ സോഷ്യൽ ഓഡിറ്റിംഗിന് വിധേയരാക്കേണ്ടതല്ലേ?
പിൻമൊഴി : വാക്കും പ്രവർത്തിയും രണ്ടു വഴിക്കായ ' വിദ്യാഭ്യാസ സംരക്ഷകരെ ' തുറന്നു കാട്ടാൻ ' തനിനിറം ‘ എന്നൊരു പംക്തി തുടങ്ങിയാലോ ?
ഇൻവസ്‌റ്റിഗേറ്റീവ് ........
അതു തന്നെ !
No comments:
Post a Comment