അപ്പുമാഷുടെ ഡയറി - 9
കേരളത്തിലെ സ്കൂൾ വിദ്യാർഥികളിൽ 80 % ത്തിനും കായികക്ഷമതയില്ല !
ഇവിടെ അതൊരു വാർത്തയേയല്ല.
ആർക്കും വേവലാതിയുമില്ല.
എന്തിനാണ് കായിക ക്ഷമത ?
പാഠപുസ്തകം പഠിച്ചാൽ പോരേ...?
എത്ര വികലമാണ് നമ്മുടെ കാഴ്ചപ്പാട്.
കായിക ശേഷിയെ അഭിസംബോധന ചെയ്യാതെ
മുന്നോട്ടു പോകാമോ?
ആവില്ല തന്നെ.
ഊർജ്ജസ്വലതയും ശ്രദ്ധയും കുട്ടികളിൽ
നിന്നും പ്രതീക്ഷിക്കുന്നു.
അവ ഉണ്ടാകാനുള്ള വഴി എന്താണ്?
വ്യായാമത്തിന് നാം എന്തുമാത്രം പ്രാധാന്യം നൽകുന്നു.
അനങ്ങാത്ത ശരീരം ...
വണ്ടിയിൽ സ്കൂളിലേക്ക്,
സ്കൂളിൽ ചലനമില്ലാതെ,
പിന്നെ വണ്ടിയിൽ വീട്ടിലേക്ക് -
ചില ആൺകുട്ടികൾ വീടിനടുത്ത മൈതാനങ്ങളിൽ കളിക്കാൻ പോകുന്നുണ്ടാവാം.
ഭൂരിഭാഗം കുട്ടികൾക്കും കായിക
ആക്ടിവിറ്റികൾ ഇല്ല !
ഇത് ഏറ്റവും പ്രധാനപ്പെട്ട വിഷയമായി നാം കാണണം.
പെൺകുട്ടികളുടെ കാര്യമാണ് ഏറ്റവും ദയനീയം .
അവർക്ക് ഓടാനറിയില്ല
ചാടാനറിയില്ല - ( അവർക്ക് അത്തരത്തിലുള്ള
യൂണിഫോമും നാം തുന്നിക്കൊടുത്തിട്ടുണ്ട്! )
പാഠം പഠിത്തം മാത്രം പരിചയിക്കുന്നു.
പാഠപുസ്തകത്തിൽ, സച്ചിനും സൈനയും സിന്ധുവും കടന്നു വരും.
അവരുടെ നേട്ടങ്ങളിൽ അത്ഭുതം കൂറും.
പക്ഷേ....
500 കുട്ടികളുള്ള സ്കൂളിൽ പത്തോ പതിനഞ്ചോ ശതമാനം
കുട്ടികൾക്ക് മാത്രമാണ് പരിമിതമായ രീതിയിൽ കായികപരിശീലനം ലഭിക്കുന്നത്.
ശാസ്ത്രീയ രീതിയിലൊന്നുമല്ല.
90% പേരുടെയും കാര്യം സ്വാഹ...
പഠിക്കാൻ താല്പര്യമില്ലാത്ത കുട്ടികൾ ഉണ്ടാവും. പതിഞ്ഞ താളത്തിൽ
പഠിക്കുന്നവരും ഉണ്ടാവും...
കായികത്തിൽ അവർക്ക്, ഒരു പക്ഷേ മുന്നേറാൻ
കഴിയും.
ലഹരിയുടെ പിടിയിൽ നിന്നൊക്കെ
രക്ഷിക്കാൻ ഒരു പരിധി വരെ, കായിക വിദ്യാഭ്യാസത്തിന് കഴിയും.
അതിനെവിടെ അവസരം ?
വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് കഴിയേണ്ടതുണ്ട്.
( എത്ര അധ്യാപകർ അതിലേർപ്പെടുന്നു
എന്നതും പ്രശ്നമാണ് )
ഒരു സ്കൂളിൽ എത്തുന്ന എല്ലാ കുട്ടികൾക്കും
കായികപരിശീലനം നൽകുന്ന
രീതികളാണ് നമുക്ക് വേണ്ടത്.
ഒരു കുട്ടി ഒരിനത്തിലെങ്കിലും മികവ് കാട്ടണം.
അതിനനുയോജ്യമായ പരിശീലനം നൽകണം.(
അവധിദിനങ്ങളൊക്കെ ഉപയോഗിക്കാവുന്നതാണ് )
എത്ര വലിയ മാറ്റമാണ് അതുണ്ടാക്കുക !
ശാരീരികവും മാനസികവുമായ ശാക്തീകരണം.
ആ വഴിക്കല്ലേ നാം മുന്നേറേണ്ടത് ?
പിൻമൊഴി -
കായികത്തിനുള്ള പീരീഡ് ടൈം ടേബിളിൽ
മാത്രമാണ്, ഭൂരിഭാഗം സ്കൂളുകളിലും !
എന്നാപ്പിന്നെ...
പി വി സിന്ധുവിന് ആശംസ പോസ്റ്റാം...
No comments:
Post a Comment