'മലയാള കവിതയിലെ ഭാവുകത്വം - പതിനഞ്ചാം നൂറ്റാണ്ട് വരെ'
എന്ന വിഷയത്തിൽ എറണാകുളം മഹാരാജാസ് കോളേജ് മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. കുമാർ. ജെ അവതരിപ്പിച്ച വളരെ വ്യത്യസ്തമായ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി വന്ന ചോദ്യങ്ങൾ,സംശയങ്ങൾ വിമർശനങ്ങൾ... ഇവയ്‌ക്കെല്ലാം മറുപടിയുമായി വീണ്ടും ഇന്നത്തെ വെബിനാറിൽ രണ്ടു മണിക്കൂർ നീണ്ട ചർച്ച നടന്നു.
മനീഷ ടീച്ചർ, രഞ്ജിനി ടീച്ചർ, ദിവ്യ ടീച്ചർ, സജി സർ
തുടങ്ങിയവർ ചർച്ച സജീവമാക്കി...
മലയാളഭാഷയിൽ ഇംഗ്ലീഷ്, സംസ്കൃതം തുടങ്ങിയ ഭാഷകൾ ചെലുത്തിയ അധിനിവേശത്തെക്കുറിച്ചുള്ള കുമാർ സർ ന്റെ പരാമർശം കൂടുതൽ ചർച്ച ചെയ്യപ്പെട്ടു.
കൂടിക്കലരൽ അധിനിവേശം ആകുമോ എന്ന ചോദ്യത്തിന്,
ഭാഷയിലെ ഒരു പദത്തിനു സമാനമായ മറ്റൊരു പദം കൂടി സ്വീകരിക്കുന്നതിനു പകരം, ഒരു പദത്തെ പാടെ മാറ്റി മറ്റൊരു പദം പകരം വയ്ക്കുന്നതിനെയാണ് അധിനിവേശം ആയി കാണേണ്ടത് എന്നു അദ്ദേഹം മറുപടി നൽകി.
അതോടൊപ്പം മറ്റു സംശയങ്ങൾക്കും വ്യക്തത വരുത്താൻ കഴിഞ്ഞു...
കൂടുതൽ കണ്ടെത്തലുകൾക്കും പഠനങ്ങൾക്കും ഈ ചർച്ച വഴി തെളിച്ചു എന്ന ശുഭചിന്തയോടെ രണ്ടുമണിക്കൂർ നീണ്ടുനിന്ന ചർച്ചയുടെ ഒരു ശുഭസായാഹ്നം കൂടി സാർത്ഥകമായി.
No comments:
Post a Comment