- Home
- Plus One Eng NOTE - Full
- +2 ENGLISH NOTE FULL
- Plus One മലയാളം NOTE Full
- Plus Two മലയാളം NOTE Full
- Thanima Ezhuthunnu
- Appumashude Dairy
- Sivante Page
- Vayanachellam
- Kadavam
- Pathayam
- KadhaClinic
- Nattumozhichantham
- PALAMA
- Mikavullidathu padikkam
- Elavartha
- Bookcubby
- E PUBLICA
- Contact ME
- hssMozh's Books Shop ( Amazon Page )
- To Install hssMozhi Mob App
- Best Sellers
Monday, August 1, 2022
സ്റ്റാഫ് റൂമിൽ വന്യജീവികൾ വിഹരിക്കുന്ന നേരം...
അപ്പുമാഷുടെ ഡയറി - 6
ക്ലാസ്സ് പി ടി എ - കുട്ടികൾക്ക് പേടി സ്വപനമാണ് ഈ വാക്ക് .
പരീക്ഷ കഴിയുമ്പോഴാണ് ഈ കലാപരിപടി
അരങ്ങേറുക.
പേപ്പറുകളൊക്കെ തിരുത്തി
നൽകിയിട്ടുണ്ടാവും.പലരും അവ രക്ഷിതാക്കളെ കാണിക്കാറില്ല.
കാണിക്കാനുള്ള " സംഗതി " കൾ
ഇല്ലാത്തതാവും കാരണം.
അങ്ങനെ
ആ ദിവസം വന്നെത്തും.
കുട്ടികളുടെ ക്ലാസ്സിൽ രക്ഷിതാക്കൾ ഇരിക്കും. അമ്മമാരായിരിക്കും ഭൂരിപക്ഷം.
കുട്ടിയുടെ പഠനം അമ്മമാരുടെ വകുപ്പ് എന്നാണ് നാട്ടിലെ അച്ഛൻമാരുടെ വിചാരം.
കുട്ടികൾ ക്ലാസ്സിനകത്തും പുറത്തുമായി തിക്കിതിരക്കിനിൽക്കും.
മുഖ്യതന്ത്രി - കാടടച്ച് വെടി ഉതിർത്തു തുടങ്ങും. സ്കൂളിന്റെ പൂർവകാല മഹിമ, ഇന്നത്തെ
ജീർണ്ണാവസ്ഥ, അതിന് കാരണക്കാരായ കുട്ടികൾ - എന്നിങ്ങനെ കത്തികയറും.
തങ്ങളുടെ കുട്ടിക്കാലത്തെ സ്മരിച്ച്
നിർവൃതി നുണയും.
മുഖ്യ തന്ത്രിക്കു ശേഷം ക്ലാസ്സ് തന്ത്രി പ്രഭാഷണം തുടങ്ങും.തന്റെ ആത്മാർഥതയെക്കുറിച്ചൊരു
രണ്ടു പേജ്. സ്വന്തം മക്കളെപ്പോലെയാണ് നോക്കുന്നത്. എന്നിട്ടും...
മര്യാദയില്ല , പഠിക്കില്ല, പോക്കിരികളാണ്, പ്രണയ ബോംബുകളാണ്, ലഹരിപ്രിയരാണ്....
- അങ്ങനെ നീളും.
രക്ഷിതാക്കളും കുട്ടികളും ഈ ഗീർവാണങ്ങളിൽ പുകഞ്ഞുകൊണ്ടിരിക്കും.
പ്രോഗ്രസ് റിപ്പോർട്ട് വിതരണമാണ്
അടുത്ത ഐറ്റം.ഓരോരുത്തരുടേയും പേര് വിളിച്ച്, അവരുടെ രക്ഷിതാക്കളെ ഏല്പിക്കും.
കൂടെ ചില കമന്റുകൾ പാസ്സാക്കുന്ന
ക്ലാസ്സ് തന്ത്രിമാരുമുണ്ട്.- പോക്കാണ്, രക്ഷയില്ല, നിങ്ങൾ നോക്കണം
-എന്നിത്യാദി...
അതിനു ശേഷം തെറിയെടുക്കൽ
ചടങ്ങാണ്.
കുട്ടി രക്ഷിതാവുമായി സ്റ്റാഫ് റൂം
എന്ന കാനനത്തിലേക്ക് ഇരുന്നു കൊണ്ട് പ്രവേശിക്കുന്നു.
ക്ലാസ്സിൽ പഠിപ്പിക്കുന്ന വന്യ ജീവികളൊക്കെ സ്വസ്ഥാനങ്ങളിൽ
ഉപവിഷ്ഠരായിരിക്കും.
വാതിൽക്കൽ കുട്ടി എത്തുമ്പോഴേ , മുരണ്ടു തുടങ്ങും. പരിഹാസച്ചിരി, പിറുപിറുപ്പ് ,അസഹ്യത - ഇതൊക്കെ
വാരിയണിയും.
ഓരോ അധ്യാപകരെയും പ്രോഗ്രസ്സ് റിപ്പോർട്ട് കാണിക്കും.
കുരയ്ക്കൽ
ചീറ്റൽ
തുമ്മൽ
കടിച്ചുകീറൽ
- ഒക്കെ ഉണ്ടാവും.
ഇവനെ എന്തിന് ഈ ഭൂമിയിലേക്ക് ....
എന്നിടം വരെ എത്തും.
ശേഷം, ഒരു കൊട്ട ഉപദേശവും!
രക്ഷിതാവ് ആ ശപിക്കപ്പെട്ട ദിവസത്തെക്കുറിച്ചോർക്കും.
വിമ്മിട്ടത്തോടെ നിലകൊള്ളും!
മക്കളില്ലാത്തതു തന്നെ നല്ലത് - എന്ന് മനസ്സിൽപ്പറയും...
ഒടുവിൽ,
കൊടുംകാട്ടിൽ...ഹിംസ്ര ജന്തുക്കളിൽ
നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ, ആ മുറിയിൽ നിന്ന് പുറത്തിറങ്ങും.
അടുത്ത മാസവും ഈ നാടകം അരങ്ങേറും.
പിൻമൊഴി - കസേരയിൽ കുട്ടികൾ
നോക്കുമ്പോൾ, മനഷ്യരേയില്ല, മൃഗങ്ങൾ മാത്രം!
പരിണാമം ഒരു തോന്നൽ മാത്രമായിരുന്നോ?