First Lesson: സാമ്പത്തിക പാഠം – 12
എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? – Part - 2
📍LIC - Insurance - Savings & Life Insurance
ഇന്ത്യയിൽ ഭൂരിഭാഗം പേർക്കും
LIC പോളിസികൾ ഉണ്ട്.
അതൊരു നല്ല കാര്യം തന്നെയാണ്.
ഇക്കാലത്ത് നാം ഇൻഷ്വറൻസ് - എന്ന
പ്രൊഡക്ടിനെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു.
ഏതൊക്കെ ഇൻഷ്വറൻസ് ഒരു
വ്യക്തിക്ക് / കുടുംബത്തിന് അത്യാവശ്യമായി
വേണ്ടത് എന്ന് അറിയേണ്ടതുണ്ട്.
LIC പോളിസികൾ , പോളിസി
ഉടമയുടെ ലൈഫ് ഇൻഷ്വർ ചെയ്യുന്നു.
കൂടെ അടക്കുന്ന തുക
വളരുകയും ചെയ്യുന്നു. Life
Insurance
ഏറ്റവും പ്രധാനമായ ഒന്നാണ്.
എത്ര തുകയ്ക്കാണ് ഇൻഷ്വർ
ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തത
വേണം.
കുടുംബത്തിലെ വരുമാനമുള്ളയാളുകൾ ആണ്
Life Insure ചെയ്യേണ്ടത്. അവർക്ക് മരണം /അപകടം
സംഭവിച്ചാൽ കുടുംബത്തിലേക്കുള്ള പണമൊഴുക്ക്
നിലയ്ക്കും. അത് പരിഹരിക്കുന്നതായിരിക്കണം Life
Insurance ! ആളില്ലാതായാലും സാമ്പത്തകം ഭദ്രമായിരിക്കണം
- അതാണ് ഇതിന്റെ പിന്നിലെ
തത്വം. അങ്ങനെയെങ്കിൽ പോളിസി SUM എത്രയായിരിക്കണം ? എങ്ങനെയാണ്
അത് കണക്കാക്കേണ്ടത്? അത് ഓരോ
കുടുംബത്തിനും വ്യത്യസ്തമായിരിക്കും. ഉദാ : 50,000/ മാസ
വരുമാനമുള്ളയാളുടെ SUM എത്രയായിരിക്കും
? അയാളുടെ വാർഷിക വരുമാനം
- 6 ലക്ഷം. ഇപ്പോൾ വയസ്സ് 40 എന്ന്
കരുതുക. 60 വയസുവരെ പണിയെടുക്കേണ്ട ആൾ ആണ്. അപ്പോൾ ഇനി 20
വർഷം. 6 ലക്ഷം X 20 വർഷം =
1,20,00,000 രുപ.(
ഒരു കോടി ഇരുപത് ലക്ഷം
രുപ
) ഈ തുകയ്ക്കുള്ള ഇൻഷ്വറൻസ് ആണ്
അയാൾ എടുക്കേണ്ടത്!
1,20,00,000
ക്കുള്ള LIC പോളിസിയുടെ പ്രിയമിയം
എത്രയായിരിക്കും? വളരെ വലിയ തുകയായിരിക്കും.
സാധാരണക്കാർക്കോ / ഇടത്തരക്കാർക്കോ അത്
താങ്ങാൻ കഴിയില്ല എന്നത്
ഉറപ്പാണ്. പിന്നെ എന്ത് ചെയ്യും?
അതിന് ഒരു പരിഹാരമാണ് TERM
INSURANCE
കൾ.
Pure Life Insurance Policy ! പ്രീമിയം
എല്ലാവർക്കും താങ്ങാവുന്നത്.
അപ്പോൾപ്പിന്നെ LIC വിൽക്കുന്നതോ ? അത്
ഒരു സങ്കര ഇനമാണ്.. ലൈഫ്
ഇൻഷ്വറൻസ് + സേവിംഗ്സ്. ഇൻഷ്വർ ചെയ്യുന്ന
തുക വളരെ ചെറുതാവാനാണ് സാധ്യത.
5 L , 10L , 20 L ഇങ്ങനെ....ആൾ പോളിസി കാലാവധി
വരെ ജീവിച്ചിരുന്നാൽ , അടയ്ക്കുന്ന
തുക ഒന്നോ രണ്ടോ ഇരട്ടിയായി
കിട്ടും എന്നതാണ് ആകർഷണം.
എന്നാൽ LIC യെക്കുറിച്ച് കുറച്ചുകൂടി
ആഴത്തിൽ ചിന്തിച്ചു നോക്കിയാൽ
, ലഭിക്കുന്ന തിരിച്ചറിവുകൾ ഇവയാണ്
: ഇൻഷ്വർ ചെയ്തിരിക്കുന്ന തുക
വളരെ ചെറുതാണ്. ആൾ ഇല്ലാതായാൽ
കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ
നിറവേറ്റാൻ കഴിയാത്ത ചെറിയ
തുക!
കാലാവധി കഴിയുമ്പോൾ തിരികെ
കിട്ടുന്നതും ചെറിയ തുക! 5% - 9% ഇവയ്ക്ക്
ഇടയ്ക്ക് റിട്ടേൺ മാത്രം
!! ( പണപ്പെരുപ്പം 7 % കുറച്ചാൽ ബാക്കി
? )
പുതിയ ചിന്ത ഇങ്ങനെയാണ് : TERM
Life Insurance
എടുക്കുക. 12% മേൽ റിട്ടേൺ കിട്ടുന്ന
പ്രൊഡക്ടുകളിൽ Investment നടത്തുക!
(തുടരും )
UDHAYAKUMAR S
Retirement Adviser | NISM Certified
Mutual Fund Distributor | NISM Certified
A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹
മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ് ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.
📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.
---------------------------------------------------------------------------------------------------