Friday, October 28, 2022

PLUS TWO മലയാളം: പഠന സഹായി : (Study Materials Book 2) (Malayalam Edition) Kindle Edition

 


  • Plus Two മലയാളം സമ്പൂർണ്ണ പഠന സഹായി ( KERALA STATE BOARD )
    1. വീഡിയോ ക്ലാസുകൾ
    2. മുഴുവൻ പാഠങ്ങളുടെയും വിശദമായ നോട്ട്
    3. അധിക വിവരങ്ങൾ
    4. ടെലഗ്രാം ചാനൽ ലിങ്ക് മുതലായവ...
    5. ഈ E Book മൊബൈൽ ഫോൺ , ടാബ് , ഐ ഫോൺ , ഐ പാഡ്, ലാപ് ടോപ്പ് എന്നിവയിൽ വായിക്കാൻ കഴിയും.
    6. വീഡിയോ ക്ലാസുകൾ കാണാനും സാധിക്കും. Kindle app ( Amazon ന്റെ ) വഴിയാണ് ഉപയോഗിക്കാൻ കഴിയുന്നത്. ആ ആപ്പ് സൗജന്യമായി പ്ലേ സ്റ്റോറിൽ നിന്നും / ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാൻ കഴിയും.
    7. എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽ ചുവടെ നൽകുന്ന നമ്പരിൽ വിവരം വാട്സ് ആപ്പ് ചെയ്യുക. E Publica tvm : 79024 79435

    BUY NOW FROM AMAZON - CLICL HERE



    Wednesday, September 28, 2022

    താഴ് വരകളിലെ നിശബ്ദത ( കവിത ) അളകനന്ദ കെ , AVS GHSS , കരിവെള്ളൂർ , HSS വിഭാഗം

     താഴ്വരകളിലെ നിശബ്ദത

     


    മൊഴിയുവാനിനിയും ഏറെക്കിടക്കെ

    പകരുവാൻ കഴിയാത്തവയെയോർത്ത് നീറിക്കിടക്കെ

    വാക്കുകൾ വാചാലമാകുമ്പോൾ

    എന്തിനു നീ തിരികെ നടപ്പൂ

     

    വിങ്ങലുകൾ ഏങ്ങലുകളാകുമ്പോൾ

    ഹൃദയത്തിൻ വേവുകൾ കണ്ണുനീർ മന്ത്രിക്കുമ്പോൾ

    വറ്റി വരണ്ട കണ്ണുകൾ പരാതി പറയുമ്പോൾ

    എന്തേ നീ ഉറക്കെ കരഞ്ഞീല…. എന്തേ നീ മിഴികൾ തുറന്നീല …

     

    പൂവേ നീ ഒന്ന് അറിയുക ഇരുട്ടുമൂടിയ ആ താഴ് വരയിലെ

    ചായം വീശിയ ആ ചുവരുകൾക്കിടയിൽ, നിറം മങ്ങിയ

    ജാലകങ്ങളിലെ ഇരുമ്പ് കമ്പികൾ

    നിന്നെ ഉണർത്താൻ വെമ്പുമ്പോൾ

    അത് നിൻറെ മുറിവുകൾ ഉണക്കുവാൻ വേണ്ടി ….

     

    മാനംകെട്ട ഈ ലോകത്ത് നീ

    മൗനം വെടിയാതെ ജീവിക്കാൻ മുതിർന്നാൽ

    നീയല്ല നീയും നിന്റെ കായും അവയുടെ പൂവും

    വിടരാൻ മടിക്കും.

     

    ബന്ധത്തിൻറെ വേരുകൾ അറ്റുപോം കാലത്തിൽ

    അവൻറെ ബീജം പൊട്ടിമുളച്ചയിടം അവൻ

    മറന്നുപോകുമ്പോൾ

    എന്തിനു നീ മൗനിയാകണം

    വഴി മാറിപ്പോം കാലനെയെന്തിന് ഗൂഗിൾമാപ്പേന്തി

    വിളിക്കുന്നു സഖേ

    നീയല്ല നിശബ്ദയാകേണ്ടത് അവർ അമ്മയെയും

    പെണ്ണിനെയും മറന്ന് സ്ത്രീയെ പണ്ടമായ്

    തിരിക്കുന്നവർ

    രക്തം

    ചീന്തുന്ന ആ കണ്ണുകളാകട്ടെ

    നിശബ്ദരാം കൊലയാളികൾ

     





    ( വായന മാസാചരണത്തിന്റെ ഭാഗമായി പി എൻ ഫൗണ്ടേഷൻ, ഇൻഫർമേഷൻ പബ്ളിക് റിലേഷൻ വകുപ്പ്, പൊതു വിദ്യാഭ്യാസ വകുപ്പ് എന്നിവ ചേർന്ന് ജില്ലാതലത്തിൽ ( കണ്ണൂർ ) സംഘടിപ്പിച്ച രചനാ മത്സത്തിൽ , കവിതാരചനയ്ക്ക് രണ്ടാം സ്ഥാനം നേടിയ കവിത )