+ 2 English Study Material: Kerala State Syllabus. Available at Amazon From December 1 , 2023. Unlock Your Language Potential with Our Plus Two English Guide! Embark on a transformative journey through the art of language and literature with our comprehensive Plus Two English Guide.

Sunday, December 15, 2024

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 3 | First Lesson: സാമ്പത്തിക പാഠം – 13

 First Lessonസാമ്പത്തിക പാഠം – 13


എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 3

 📍ULIP - Insurance + Investment

 മറ്റൊരു ഫൈനാൻഷ്യൽ പ്രൊഡക്ടാണ് - ULIP ( Unit Linked Insurance Plan ) Life Insurance + Investment കോമ്പിനേഷനാണ് യുലിപ്. ഇൻഷ്വറൻസ് കവറേജ് കിട്ടും , ഒപ്പം ഇൻവെസ്റ്റ്മെന്റ് ആനുകൂല്യങ്ങളും കിട്ടും. Mutual Fund ജനപ്രിയമാകുംമുമ്പ് ULIP ന് വലിയ ജനപ്രീതി ഉണ്ടായിരുന്നു. ചിലർക്കൊക്കെ നിക്ഷേപിച്ച പണം വളരെ കുറയുകയും ഉണ്ടായിട്ടുണ്ട്. ഇന്നും യുലിപിന് പ്രചാരം ഉണ്ട്.ആവശ്യക്കാരും ഉണ്ട്. ധാരാളം കമ്പനികൾ ഇത്തരം പ്രൊഡക്ടുകൾ വിൽക്കുന്നുണ്ട്.

 

ULIP ഷെയർ Market ലിങ്കിട് ആയ പ്രൊഡക്ടാണ്. ഓഹരി വിപണിയിലാണ് ഇത്തരം കമ്പനികൾ നിക്ഷേപം നടത്തുന്നത്. 15% വും അതിന് മുകളിലും അവർ റിട്ടേൺ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരം പ്രൊഡക്ടുകളെ കുറച്ചുകൂടി അടുത്തുനിന്ന് മനസിലാക്കാൻ ശ്രമിക്കാം.

 

Life Insurance എത്ര വേണ്ടിവരും എന്നത് കഴിഞ്ഞ കുറിപ്പിൽ ( പാർട്ട് -2 ) സൂചിപ്പിച്ചിരുന്നു. 60 വയസുവരെ വരുമാനം കണക്കുകൂട്ടി തുകയ്ക്കുള്ള ലൈഫ് ഇൻഷ്വറൻസ് ആൺ ശരിക്കും വേണ്ടത്. അത് ഇത്തരം പ്രൊഡക്ടുകളിൽ ലഭിക്കില്ല. ഇനി റിട്ടേൺ ആണെങ്കിലോ , MUtual Fund നൽകുന്നതിലും വളരെ കുറവാണ്!

 

ULIP പ്രൊഡക്ടുകൾ , വളരെ ഉയർന്ന സർവീസ് ചാർജുകൾ ഈടാക്കുന്നു. ഏജന്റിന്റെ കമ്മീഷൻ 40% വരെയാണ്. പിന്നെ മറ്റ് ചാർജുകൾ . ഇവയൊക്കെ നമ്മൾ നൽകുന്ന പ്രിയമിയത്തിൽ നിന്ന് എടുക്കും. 1 ലക്ഷം രുപ നിക്ഷേപിക്കാൻ നൽകിയാൽ , അതിൽ നിന്നും 40,000/ രുപ ഏജന്റിന്റെ കമ്മീഷനാണ്! പിന്നെയും ചാർജുകൾ ....അവ കഴിഞ്ഞുള്ള തുകയാണ് ഇൻവെസ്റ്റ്മെന്റിന് പോകുന്നത്! ( LIC യിലെ രീതികളും ഇങ്ങനെയൊക്കെ തന്നെയാണ്.) നമ്മൾ അടക്കുന്ന പണത്തിന് ആനുപാതികമായ യൂണിറ്റുകളാണ് അലോട്ട്‌ചെയുന്നത്. വർഷാവർഷം അലോട്ടുചെയ്യുന്ന യൂണിറ്റിന്റെ എണ്ണം മിക്കവാറും കുറയുന്നത് കാണാം. അവ വിറ്റ് , കമ്പനി - ചാർജുകൾ ഈടാക്കുന്നതാണ് കാരണം!! ( Mutual Fund ഓരോ തവണയും നമുക്ക് അലോട്ടുചെയ്യുന്ന യൂണിറ്റുകൾ അങ്ങനെ തന്നെ തുടരും. ഒന്നു പോലും കുറയില്ല! Mutual ഫണ്ട് കമ്പനികൾ ഈടാക്കുന്നത് , വെറും 1 മുതൽ 2 വരെ ശതമാനം മാത്രം. അത് ലാഭത്തിൽ നന്നാണ് കുറയ്ക്കുന്നത്! 1 ലക്ഷത്തിന് പാമാവധി 2000/ രുപ . അതും ഒരുമിച്ചല്ല എടുക്കുന്നത്.( Mutual Fund Distributor ക്കുള്ള കമ്മീഷൻ 1 ശതമാനത്തിൽ താഴെ മാത്രം( 1,000 രുപയിൽ താഴെ!) ULIP കമ്മീഷൻ ഒരു ലക്ഷത്തിന് 40,000!)

 

മനസ്സിലാക്കാവുന്ന വസ്തുതകൾ : 1. പ്രൊഡക്ടിന്റെ എക്സ്പെൻസ് വളരെ കൂടുതലാണ്. 2. ആവശ്യമായ Life Insurance കവറേജ് ലഭിക്കാൻ സാധ്യതയില്ല. 3. നിക്ഷേപിക്കുന്ന തുകയ്ക്കു , Mutual Fund വുമായി താരതമ്യപ്പെടുത്തുമ്പോൾ , റിട്ടേൺ വളരെ കുറവാണ്. 4. കുറെ വർഷം ലോക്കിംഗ് പിരീഡ് ഉണ്ട്.

(തുടരും )

 UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------

 

 

 

 

 

 

എന്തിന് Mutual Fund ൽ നിക്ഷേപിക്കണം ? - Part - 2 | First Lesson: സാമ്പത്തിക പാഠം – 12

 First Lessonസാമ്പത്തിക പാഠം – 12

             എന്തിന് Mutual Fund നിക്ഷേപിക്കണം ? – Part - 2

 

📍LIC - Insurance - Savings & Life Insurance

ഇന്ത്യയിൽ ഭൂരിഭാഗം പേർക്കും LIC പോളിസികൾ ഉണ്ട്. അതൊരു നല്ല കാര്യം തന്നെയാണ്.

 

ഇക്കാലത്ത് നാം ഇൻഷ്വറൻസ് - എന്ന പ്രൊഡക്ടിനെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. ഏതൊക്കെ ഇൻഷ്വറൻസ് ഒരു വ്യക്തിക്ക് / കുടുംബത്തിന് അത്യാവശ്യമായി വേണ്ടത് എന്ന് അറിയേണ്ടതുണ്ട്.

 

LIC പോളിസികൾ , പോളിസി ഉടമയുടെ ലൈഫ് ഇൻഷ്വർ ചെയ്യുന്നു. കൂടെ അടക്കുന്ന തുക വളരുകയും ചെയ്യുന്നു. Life Insurance ഏറ്റവും പ്രധാനമായ ഒന്നാണ്. എത്ര തുകയ്ക്കാണ് ഇൻഷ്വർ ചെയ്യേണ്ടത് എന്ന കാര്യത്തിൽ വ്യക്തത വേണം.

 

കുടുംബത്തിലെ വരുമാനമുള്ളയാളുകൾ ആണ് Life Insure ചെയ്യേണ്ടത്. അവർക്ക് മരണം /അപകടം സംഭവിച്ചാൽ കുടുംബത്തിലേക്കുള്ള പണമൊഴുക്ക് നിലയ്ക്കും. അത് പരിഹരിക്കുന്നതായിരിക്കണം Life Insurance ! ആളില്ലാതായാലും സാമ്പത്തകം ഭദ്രമായിരിക്കണം - അതാണ് ഇതിന്റെ പിന്നിലെ തത്വം. അങ്ങനെയെങ്കിൽ പോളിസി SUM എത്രയായിരിക്കണം ? എങ്ങനെയാണ് അത് കണക്കാക്കേണ്ടത്? അത് ഓരോ കുടുംബത്തിനും വ്യത്യസ്തമായിരിക്കും. ഉദാ : 50,000/ മാസ വരുമാനമുള്ളയാളുടെ SUM എത്രയായിരിക്കും ? അയാളുടെ വാർഷിക വരുമാനം - 6 ലക്ഷം. ഇപ്പോൾ വയസ്സ് 40 എന്ന് കരുതുക. 60 വയസുവരെ പണിയെടുക്കേണ്ട ആൾ ആണ്. അപ്പോൾ ഇനി 20 വർഷം. 6 ലക്ഷം X 20 വർഷം = 1,20,00,000 രുപ.( ഒരു കോടി ഇരുപത് ലക്ഷം രുപ ) തുകയ്ക്കുള്ള ഇൻഷ്വറൻസ് ആണ് അയാൾ എടുക്കേണ്ടത്!

 

1,20,00,000 ക്കുള്ള LIC പോളിസിയുടെ പ്രിയമിയം എത്രയായിരിക്കും? വളരെ വലിയ തുകയായിരിക്കും. സാധാരണക്കാർക്കോ / ഇടത്തരക്കാർക്കോ അത് താങ്ങാൻ കഴിയില്ല എന്നത് ഉറപ്പാണ്. പിന്നെ എന്ത് ചെയ്യും? അതിന് ഒരു പരിഹാരമാണ് TERM INSURANCE കൾ. Pure Life Insurance Policy ! പ്രീമിയം എല്ലാവർക്കും താങ്ങാവുന്നത്.

 

അപ്പോൾപ്പിന്നെ LIC വിൽക്കുന്നതോ ? അത് ഒരു സങ്കര ഇനമാണ്.. ലൈഫ് ഇൻഷ്വറൻസ് + സേവിംഗ്സ്. ഇൻഷ്വർ ചെയ്യുന്ന തുക വളരെ ചെറുതാവാനാണ് സാധ്യത. 5 L , 10L , 20 L ഇങ്ങനെ....ആൾ പോളിസി കാലാവധി വരെ ജീവിച്ചിരുന്നാൽ , അടയ്ക്കുന്ന തുക ഒന്നോ രണ്ടോ ഇരട്ടിയായി കിട്ടും എന്നതാണ് ആകർഷണം.

 

എന്നാൽ LIC യെക്കുറിച്ച് കുറച്ചുകൂടി ആഴത്തിൽ ചിന്തിച്ചു നോക്കിയാൽ , ലഭിക്കുന്ന തിരിച്ചറിവുകൾ ഇവയാണ് : ഇൻഷ്വർ ചെയ്തിരിക്കുന്ന തുക വളരെ ചെറുതാണ്. ആൾ ഇല്ലാതായാൽ കുടുംബത്തിന്റെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത ചെറിയ തുക! കാലാവധി കഴിയുമ്പോൾ തിരികെ കിട്ടുന്നതും ചെറിയ തുക! 5% - 9% ഇവയ്ക്ക് ഇടയ്ക്ക് റിട്ടേൺ മാത്രം !! ( പണപ്പെരുപ്പം 7 % കുറച്ചാൽ ബാക്കി ? )

പുതിയ ചിന്ത ഇങ്ങനെയാണ് : TERM Life Insurance എടുക്കുക. 12% മേൽ റിട്ടേൺ കിട്ടുന്ന പ്രൊഡക്ടുകളിൽ Investment നടത്തുക!

(തുടരും )

UDHAYAKUMAR S

Retirement Adviser | NISM Certified 

Mutual Fund Distributor | NISM Certified 

 

 A PLUS : Mutual Fund ഗ്രൂപ്പിലേക്ക് എല്ലാവർക്കും സ്വാഗതം .🌹

മ്യൂച്വൽ ഫണ്ടിൽ ഇൻവെസ്റ്റ്‌ ചെയ്തവരും , ഇൻവെസ്റ്റ് ചെയ്യാൻ താല്പര്യമുള്ളവരുടേയും ഗ്രൂപ്പാണിത്.

📌 Mutual Fund നെക്കുറിച്ച് കൂടുതൽ അറിയാനും , സംശയങ്ങൾ ദൂരീകരിക്കാനും ഇവിടം ഉപയോഗിക്കാവുന്നതാണ്.


                  👉           CLICK HERE

---------------------------------------------------------------------------------------------------