2 . ഇൻറർനാഷണൽ ആണത്രെ ,
കേരളത്തിലെ സ്കൂളുകളാകെ ഇന്റർനാഷണൽ ആകാമ്പോണത്രെ !
അമ്പമ്പോ...
ഇനി പിടിച്ചാ കിട്ടില്ല ...
പോകട്ടെ...
അങ്ങനെ തന്നെ വേണം.
പൊതു വിദ്യാലയങ്ങളൊക്കെ ഉയരത്തിലേക്ക് -
നല്ല വാർത്ത തന്നെ.
അപ്പോഴും സംശയം...?
അന്തർദേശീയം .... ഇന്റർനാഷണൽ ...എന്നൊക്കെ പറഞ്ഞാൽ എന്താ?
ഓരോരുത്തർ അവരുടെ ആമ്പിയർ അനുസരിച്ച് ഓരോരോ നിർവചനങ്ങൾ നൽകി വരുന്നു.
ഇന്റർനാഷണൽ സ്റ്റാന്റേർഡ് എന്ന് ഒന്നുണ്ടത്രെ.
നമ്മുടെ കുട്ടികളും സ്കൂളും ആ തലത്തിലേക്ക് ഉയരുന്നവത്രെ.
നല്ലതു തന്നെ.
വിദ്യാഭ്യാസ രംഗത്ത് ഒന്നാം സ്ഥാനക്കാരായ ഫിൻലാൻറും മറ്റും
പിന്തുടരുന്ന വിദ്യാഭ്യാസ രീതിയാണോ നമ്മളും പിന്തുടരുന്നത്?
ആവോ?
കവലയിൽ കേട്ടത് –
നല്ല കെട്ടിടങ്ങൾ, നല്ല യൂണിഫോം, നല്ല കാന്റീൻ, നല്ല
ടോയ്ലെറ്റുകൾ ,നല്ല തിയേറ്ററുകൾ , നല്ല
ലാബുകൾ, കളിസ്ഥലങ്ങൾ ഒക്കെ പൊതു വിദ്യാലയത്തിൽ വരുന്നു.
ചില സ്കൂളുകൾ എറെ മുന്നോട്ടു പോയിട്ടുണ്ട്.
ക്ലാസ്സുകളിൽ പ്രൊജക്ടർ , സ്ക്രീൻ, ഓഡിയോ സിസ്റ്റം, ഡിജിറ്റൽ
ബോർഡ് ഒക്കെ വരുന്നു.
വിപ്ലവകരമായ മാറ്റം തന്നെ. സംശയമില്ല.
ഇതിനെയാണോ ഇന്റർനാഷണൽ എന്നു പറയുന്നത്?
അതെ എന്നു പറയുന്നവർ ഏറെയാണ്..
പക്ഷേ,
നല്ല സൗകര്യങ്ങൾ കുട്ടികൾക്ക് ലഭിക്കുന്നത് പ്രധാനം തന്നെ.
നല്ല വിദ്യാഭ്യാസവും ലഭിക്കണം. ഒരു പക്ഷേ അതാണ് എറ്റവും പ്രധാനപ്പെട്ടത്.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള , ഒരേ
പ്രായത്തിൽപ്പെട്ട കുട്ടികളുടെ നിലവാരത്തിൽ നമ്മുടെ കുട്ടികളെ എത്തിക്കുക
എന്നതിനാണ് ഊന്നൽ നൽകേണ്ടത്.
പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യാനുള്ള ശേഷിയും
ആത്മവിശ്വാസവും
പരന്ന വിജ്ഞാനവും ഒക്കെ ലഭിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് കുട്ടിക്ക്
ലഭിക്കേണ്ടത്.
എപ്പോഴും അവനെ പോക്കറ്റിൽ ഇട്ടു നടക്കുന്ന രീതിയാണ് ഇന്നുള്ളത്.
അവനൊന്നും അറിയില്ല. ഒന്നും തനിയെ ചെയ്യാൻ വിടില്ല!
പിന്നെങ്ങനെ പഠനാനുഭവം ലഭിക്കും?
ഇന്ന് -
പാഠപുസ്തകം വള്ളിപുള്ളി തെറ്റാതെ കുത്തിച്ചെലുത്തുന്നു.
A+ വാങ്ങാൻ കുട്ടികളെ സജ്ജരാക്കുക എന്നതാണ് പ്രധാന പണി .
അവന്റെ ശാരീരിക-വൈകാരിക പ്രശ്നങ്ങൾ പരിഗണിക്കപ്പെടുന്നുണ്ടോ?
പുറം വായനയിൽ താല്പര്യമില്ലാത്ത കുട്ടികൾ
കായിക ശേഷി ഇല്ലാത്തവർ
സാഹിത്യത്തിൽ താല്പര്യമില്ലാത്തവർ
നാടിന്റെ നന്മകൾ അറിയാത്തവർ
കലകളോട് മുഖം തിരിക്കുന്നവർ
ശാസ്ത്ര ബോധമില്ലാത്തവർ
മാതൃഭാഷയോട് സ്നേഹമില്ലാത്തവർ
ദേഹാധ്വാനത്തോട് അഭിമാനമില്ലാത്തവർ
പ്രകൃതിസംരക്ഷണത്തിൽ ശ്രദ്ധയില്ലാത്തവർ
സ്പോർട്സിൽ താല്പര്യമില്ലാത്തവർ
രാഷ്ട്രീയ നിരക്ഷരർ
# എന്നാൽ A+ ഉള്ളവർ
ഇത്തരം കൂട്ടങ്ങളല്ലേ പുറത്തേക്കിറങ്ങുന്നത്.
ഇവരാണോ ഇൻറർനാഷണൽ പ്രോഡക്ടുകൾ...? !
അങ്ങനെ ആകാൻ പാടുണ്ടോ?
പാടില്ല.
പ0നത്തിലും
കലാ-സാഹിത്യാദികയിലും
സ്പോർട്സിലും
ജീവിതാവബോധത്തിലും ഒരേപോലെമികവുണ്ടാക്കിയെടുക്കലല്ലേ അന്തർദേശീയ
നിലവാരം എന്നതുകൊണ്ടുദ്ദേശക്കുന്നത്?
ഓരോ കുട്ടിയും -
പ0നത്തോടൊപ്പം
രംഗകലയിൽ ഒരിനത്തിൽ
സാഹിത്യ ശാഖയിലേതിലെങ്കിലും ഒന്നിൽ
സംവാദത്തിൽ
സ്പോർട്സിൽ രണ്ടിനങ്ങളിൽ - നിർബന്ധമായും മികവ് തെളിയിച്ചിരിക്കണം
എന്നു വന്നാലോ.
അപ്പോഴാണ് വിദ്യാലയങ്ങൾ ഇൻറർനാഷണലാവുക.
അതിനുള്ള അന്തരീക്ഷമാണ് സ്കൂളുകളിൽ ഉണ്ടാവേണ്ടത്.
അതിനാണ് സർക്കാരും പൊതുസമൂഹവും അധ്യാപകരും കൈകോർക്കേണ്ടത്.
മേൽപ്പറഞ്ഞ നിലവാരത്തിലുള്ള അധ്യാപകരെയാണ് ഇനി റിക്രൂട്ട് ചെയ്യേണ്ടത്.
നിലവിലുള്ളവർ ആ രീതിയിലേക്ക് മാറുകയും വേണം.
No comments:
Post a Comment