PALAMA : 4
ഇരുട്ട്
ഹൃദയത്തില്‍ പൊതിയാത്ത
തലച്ചോറ്
ആടുകളുടെ മണമില്ലാത്ത ഇടയന്‍
രൂപരേഖ ഇല്ലാത്ത നിഴല്‍
അധികാരത്തിന്റെ
സ്റ്റെതസ്കോപ്പ്
ഓശാന പാടുന്ന കുരിശ്
ദൈവം തിരിച്ചയച്ച പ്രാര്‍ത്ഥനകള്‍
പിന്നിലേക്ക് വീശുന്ന
കാറ്റ്
പെരുവഴിയില്‍ പെറ്റമ്മ
ആരും കാതോര്‍ക്കാത്ത
കരച്ചിലുകള്‍...
തലയൊന്നു നിവര്‍ത്തിയപ്പോള്‍
കൂരിരുട്ടില്‍ തെളിയുന്ന ഏക
കാഴ്ച
തളരാതെ നില്‍ക്കുന്ന
തലപ്പാവുകളാണ്.
തിരിഞ്ഞുനോക്കിയപ്പോഴാണ്
ഇതുവരെ സഞ്ചരിച്ച ഇരുട്ട്
കണ്ടെത്തിയത്.
ഷിബില ടി , Std 9 , GVHSS കാരാകുര്‍ശ്ശി
💦💦💦💦💦💦💦💦
ഒരു കൊച്ചു നാട്ടിന്‍പുറത്തെ ചെറിയൊരു വീട്ടിലിരുന്ന് ഒരു പന്ത്രണ്ടു
വയസ്സുകാരി തന്റെ ചുറ്റുമുള്ള ലോകത്തെ ഇത്രമേല്‍ കരുത്തോടെ, തികച്ചും ബോധപൂര്‍വ്വം (ഇന്ത്യയിലെ വര്‍ത്തമാനകാലസംഭവങ്ങളോട്
സാദൃശ്യപ്പെടുത്തി എഴുതിയ രചനയാണ് എന്ന് ഷിബില) ആവിഷ്കരിക്കുന്നത് വായിക്കുമ്പോള്‍
സന്തോഷമാണോ ഭീതിയാണോ പ്രതീക്ഷയാണോ മനസ്സില്‍ ഉണ്ടാകേണ്ടത്, അറിഞ്ഞുകൂടാ….
കുറിപ്പ് : ഷിബില
ഇതെഴുതിയത് കഴിഞ്ഞ വർഷം എട്ടിൽ പഠിക്കുമ്പോഴാണ്. ഇപ്പോൾ ഒമ്പതിലാണ് പഠിക്കുന്നത്.
"കുട്ടികള്‍ ശരിക്കും നമ്മെ (മുതിര്‍ന്നവരെ) തലയ്ക്കു തല്ല് തന്ന് ഉണര്‍ത്തുന്നു" - ഷിബിലയുടെ കവിത വായിച്ച് തൃത്താല വട്ടേനാട് ജി.എൽ.പി.സ്കൂൾ പ്രധാനാധ്യാപകനും സുഹൃത്തുമായ എം.വി.രാജന്‍മാഷ് കുറിച്ചതാണീ വാക്യം.
എന്റെ നാടായ
എളമ്പുലാശ്ശേരിയിലാണ് ഷിബിലയുടെ വീട്. കാരാകുർശ്ശി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ
പഠിക്കുന്നു. എളമ്പുലാശ്ശേരി കെ.എ.യു.പി.സ്കൂളിൽ
യു.പി.ക്ളാസുകളിൽ പഠിക്കുമ്പോൾത്തന്നെ കനപ്പെട്ട കവിതകൾ എഴുതാൻ തുടങ്ങിയ
കുട്ടി. വാട്സപ്പിൽ അവൾ അയച്ചു തന്നത് പതിനാല് വരിയുള്ള ഒരു കവിത. അതിലെ
പത്തുവരിക്ക് മാറ്റം വരുത്താതെ, തുടര്‍ന്നുള്ള
നാലുവരിക്ക് പകരം ഏറെ വ്യത്യാസമുള്ള രണ്ടുവരി എഴുതിച്ചേര്‍ത്ത് ഒരു
പന്ത്രണ്ടുവരിക്കവിതയും ….
"ഞാന്‍ ഇതിന്റെ അവസാന
വരികള്‍ രണ്ടു രീതിയിലെഴുതിയിട്ടുണ്ട്. ഇന്ത്യയിലെ വര്‍ത്തമാനകാലസംഭവങ്ങളോട് സാദൃശ്യപ്പെടുത്തി
എഴുതിയ രചനയാണ്. സാറിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.”
എന്നൊരു കുറിപ്പോടുകൂടിയാണ് കവിതകള്‍ അയച്ചിരുന്നത്.
അക്കരക്കവിക്കുട്ടികളിലൊരാളായ ഫാരിജാന്‍ എഴുതിയ
"അമ്പലപ്രാവിന്റെ ചോര മണക്കുന്ന
രണ്ട് തുണിക്കഷ്ണങ്ങള്‍.
ജീവിതം നിലച്ചുപോയ ഒരു പെണ്‍കുട്ടി
അതിലൂടെ എത്തിനോക്കുന്നു"
എന്ന രചനയാണ് അടുത്തു
വായിച്ചവയില്‍ ഏറ്റവും ക്രൂരവും ദയനീയവുമായ ഒരു കാഴ്ച ആവിഷ്കരിച്ച വരികള്‍.
ഷിബിലയുടെ ഈ രചന അതിലേറെ ഭീതിദമായ ചില ചിത്രങ്ങളാണ് കാണിച്ചുതരുന്നത്.
കവിതയിലെ അവസാനവരികളെ -
"തലയൊന്നു നിവര്‍ത്തിയപ്പോള്‍
കൂരിരുട്ടില്‍ തെളിയുന്ന ഏക കാഴ്ച
തളരാതെ നില്‍ക്കുന്ന തലപ്പാവുകളാണ്. "
എന്ന് ഒരു അവസാനമായും,
"തിരിഞ്ഞുനോക്കിയപ്പോഴാണ്
ഇതുവരെ സഞ്ചരിച്ച ഇരുട്ട് കണ്ടെത്തിയത്. "
എന്ന് മറ്റൊരു അവസാനമായും
ഷിബില എഴുതി. അപ്പോഴാണ് അവയിലേതുവേണമെന്ന് അവള്‍ക്ക് സംശയം തോന്നിയത്. ഞാൻ പലവട്ടം വായിച്ചു. രണ്ടവസാനവും ഒന്നിച്ചു
ചേര്‍ക്കാമെന്നാണ് ഒടുവിൽ തീരുമാനിച്ചത്.
ഷിബിലയുടെ "ഇരുട്ട് " വായിച്ച് കാസർകോട്ടെ സിനാഷ അത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.
Brain,
not wrapped in heart എന്ന ആദ്യവരി
കൊണ്ടുതന്നെ ഷിബില ഉണ്ടാക്കിയ ആഘാതത്തെ സിനാഷ ഇരട്ടിപ്പിക്കുന്നത് ശ്രദ്ധിക്കുക.
പി.എം. നാരായണൻ
💧💧💧💧💧💧
Darkness
Brain,
not wrapped in heart
Shepherd
without the smell of sheep
Shadow
without outline
Stethoscope
of power
The
Cross, singing Hosanna
Prayers
sent back by God
Wind
that blow back
Mother
in thoroughfare
Wails,
heeded by no one...
When
the head's raised at once
The
only sight visible in the darkness
Is
turbans that stay without getting weary
Just
found the darkness that
Had
been passed through,
While
looking back.
... ...
... ... ...
....
Written by: Shibila T. GVHSS Karakurussi, Palakkad
Translated by: Cinasha, GHSS Kasaragod
💗💗💗💗💗💗💗