അപ്പുമാഷുടെ ഡയറി - 7
ശാസ്ത്ര പുസ്തകങ്ങൾ മലയാളത്തിലാക്കുന്നത് നിർത്തിവയ്ക്കുക -
എന്ന് വിദ്യാഭ്യാസ രംഗത്തുള്ള ഒരു
സർവീസ് സംഘടന
മുദ്രാവാക്യം ഉയർത്തിയിരിക്കുന്നു !
അതിനെ ലഘുവായി കാണാമോ?
പാടില്ല.
ഉന്നത പരീക്ഷകളും മറ്റും
മലയാളത്തിലാക്കുന്നതിന്നുള്ള കളമൊരുക്കലാണ് സർക്കാർ നടത്തുന്നത്. ആ ശ്രമത്തിന്
കരുത്തു പകരുകയല്ലേ വേണ്ടത്?
(എല്ലാവരും ഖാദറിനു പുറകെയാണ്. അത്
ചർച്ച ചെയ്യാൻ നാം മാത്രമല്ല യുള്ളത് എന്നും ഓർക്കാം.)
ഭാഷന്തരീകരണത്തിന്റെ പ്രശ്നം നാം പ്രധാനമായി കാണണം. മാതൃഭാഷയിൽ
പഠിക്കുമ്പോഴുള്ള ഗുണങ്ങൾ എന്തുമാത്രമാണ് എന്ന് തിരിച്ചറിയേണ്ടേ?
(നമ്മുടെ മാത്രം പ്രശ്നമല്ല , നാടിന്റെ പ്രശ്നമാണ്
എന്ന വിശാലാർഥവും ഉണ്ട് )
അതിന്റെ സാമൂഹ്യവും സാംസ്കാരികവുമായ
വിതാനം വളരെ വലുതാണ്.
- ഇംഗ്ലീഷിൽ പഠിച്ചാലേ നിലവാരം വരൂ എന്ന അസംബന്ധത്തിന്
നാം ചുട്ടു പിടിച്ചുകൂടാ.
- പഠന സഹായി എന്ന പേരിൽ സബ്ജറ്റുകാർ കുട്ടികൾക്ക്, കമ്മീഷൻ പറ്റി, വാങ്ങി നൽകുന്നവ
മലയാളത്തിൽ തയ്യാറാക്കിയ , വികലമായ ഒരു 'വക ' യാണ് എന്നും ഓർക്കുക.
ലിപിൻ രാജ് എന്ന നക്ഷത്രം
ലിപിൻ രാജ് എന്ന യുവാവ് , മലയാളത്തിന് നൽകിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.
മലയാളം മീഡിയത്തിൽ പഠിച്ച്, ഐഎഎസ് പരീക്ഷ എല്ലാ
വിഷയവും മലയാളത്തിൽ എഴുതിയ മിടുക്കൻ. 2012 ൽ ആദ്യശ്രമത്തിൽ ഐഎഎസ് നേടുകയും
ചെയ്തു!( റാങ്ക് - 224)
( ചെറിയ പ്രായത്തിൽ കോമ്പസു കൊണ്ട് വലതുകണ്ണിലെ കാഴ്ച
പോയവൻ! )
മലയാളത്തിൽ ശാസ്ത്ര, സാങ്കേതിക പുസ്തകങ്ങൾ മലയാളത്തിൽ വേണ്ടത്ര
ഇല്ലാത്തതിനാൽ,
ഇംഗ്ലീഷ് പുസ്തകങ്ങൾ മലയാളത്തിൽ
വിവർത്തനം ചെയ്ത് ആണ് പഠിച്ചത്!
സാങ്കേതിക പദങ്ങൾ ,അതേപടി ഉപയോഗിച്ചും, പറ്റുന്നതെല്ലാം
മലയാളീകരിച്ചും.
9 പേപ്പറും മലയാളത്തിലെഴുതി!
ധനതത്വശാസ്ത്രവും ചരിത്രവും ഐറ്റിയും ഫിസിക്സും കെമസ്ട്രിയും ബയോളജിയും
ബഹിരാകാശ ശാസ്ത്രവും വിദേശകാര്യവും കണക്കും അക്കൗണ്ടൻസിയും - ഒക്കെ ചോദ്യങ്ങളായി
വന്നു.
അവയ്ക്കെല്ലാം ഉത്തരം മലയാളത്തിൽ
എഴുതി.
അത്ഭുതകരമായ പ്രവർത്തിയല്ലേ?
( അഭിമുഖവും മലയാളത്തിലെടുക്കാം.! )
ഉത്തരപേപ്പർ നോക്കുന്നവർക്കും ബുദ്ധിമുട്ടുണ്ടായില്ല!
അപ്പോഴാണിവിടെ.......!
ലിപിൻ രാജുമാർ ഇനിയും ഉണ്ടാവണം.
അതിന് അരങ്ങൊരുക്കൽ കൂടിയാണ് ശാസ്ത്ര
പുസ്തകങ്ങളുടെ ഭാഷാന്തരീകരണം.
( പ്ലസ് ടു വിൽ മലയാളത്തിന്100 മാർക്ക്
കിട്ടിയതായിരുന്നു പ്രധാന പ്രചോദനം )
- നിങ്ങൾക്കും ജയിക്കാം സിവിൽ സർവ്വീസ് - എന്നൊരു പുസ്തകവും ലിപിൻ രാജ്
എഴുതിയിട്ടുണ്ട്.
ഗംഭീര പുസ്തകം.
അതിനാൽ,
നമ്മൾ ഭാഷാന്തരീകരണത്തിന് ഒപ്പം
നിക്കണം.
സബ്ജറ്റുകാരെ ബോധവൽക്കരിക്കണം.
അവരുയർത്തുന്ന മുദ്രാവാക്യത്തിന്റെ
അശ്ലീലത പറഞ്ഞു മനസ്സിലാക്കണം.
സേതുരാമൻ ഐ പി എസും
ലിപിൻ രാജ് ഐഎഎസും - ഒക്കെ മാതൃഭാഷയുടെ
മഹത്വത്തെക്കുറിച്ച് പറഞ്ഞു കൊണ്ടേയിരിക്കുന്നു.,
അതിന്റെ സാധ്യതകൾ അനന്തമാണ്
എന്നതിനെപ്പറ്റിയും.
പിൻമൊഴി - ഇംഗ്ലീഷ് പഠിക്കുന്നതും ഇംഗ്ലീഷിൽ പഠിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അതറിയുന്നുണ്ടോ, സാർ....
No comments:
Post a Comment